പ്രതിബിംബം
അയാളുടെ ദിവസം തുടങ്ങുന്നത് വീടിൻ്റെ മുമ്പിൽ വെച്ച കണ്ണാടിയിൽ പ്രതിബിംബം നോക്കി ആയിരുന്നു. പട്ടണത്തിൻ്റെ നടുക്ക് വഴിവക്കിൽ ഉള്ള അയാളുടെ വീട് എല്ലാവർക്കും പരിചിതം ആയിരുന്നു. അയാളുടെ ഈ വിചിത്രമായ പതിവിൻ്റെ കാരണം അറിയില്ല എങ്കിലും എല്ലാവരും ഇത് ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം ഒരു വലിയ കല്ല് തെറിച്ച് വീണത് കൊണ്ട് ആ കണ്ണാടി പൊട്ടി തകർന്നു. ഇനി എന്ത് ചെയ്യുമെന്ന് വഴിപോക്കൻ ആയ ഒരുവൻ ഉള്ളിൽ സന്തോഷം ഒളിപ്പിച്ച് കൊണ്ട് അയാളോട് സഹതാപം പ്രകടിപ്പിച്ചു. ഇത് കേട്ട അയാൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ ഇത് വെച്ച ദിവസം തന്നെ വിജയിച്ചതാണ്. കാരണം എനിക്ക് വേണ്ടി ആണ് ഞാൻ അത് വെച്ചത്. അത് പോലെ ചെയ്യുവാൻ ഓരോ ദിവസവും ഇത് വഴി ഇത് കണ്ട് കൊണ്ട് പോയ ആൾക്കാരിൽ ഒരാൾക്ക് എങ്കിലും ദിവസവും തോന്നിയിരിക്കുമെന്നും എനിക്ക് ഉറപ്പാണ്. അതിൻ്റെ ലക്ഷ്യം അവിടെ തന്നെ നിറവേറ്റപെട്ട് കഴിഞ്ഞു. ചോദ്യ കർത്താവ് ഒരു നെടുവീർപ്പിൽ മറുപടി ഒതുക്കി .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ