മഴയെന്ന ഓർമ്മ
ഓർമ്മകളിൽ മഴ പെയ്യുമ്പോൾ ഒരു കുടയും ചൂടി നടക്കുവാൻ മോഹം.
ആകാശത്തിലെ മഴ വില്ലു നോക്കി നൽപുഞ്ചിരി വിടർത്തുവാൻ മോഹം.
ഒരു കൊച്ചു പൈങ്കിളി മഴയിൽ നനയുമ്പോൾ അതിനെ തലോടി ഉണർത്തുവാൻ മോഹം.
ഒരു ചെറു പുൽനാമ്പിൽ മഴത്തുള്ളി വീഴുമ്പോൾ അത് കണ്ണിൽ വീഴ്ത്തുവാൻ മോഹം.
മോഹങ്ങൾ എന്നുമെൻ അന്തരംഗത്തിൽ വന്നു നിറയണമെന്നത്രെ മോഹം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ