ലോകങ്ങൾ...
പിന്നെ എന്തൊക്കെയോ ലോകങ്ങൾ.
അന്തമില്ലാത്ത കുറേ മനുഷ്യരും എണ്ണമില്ലാത്ത അവരുടെ ഉള്ളിലുള്ള ലോകങ്ങളും.
പിന്നെ , ചിന്തകളുടെ ശരപഞ്ചരം പോലെ ഉള്ള മനസ്സ് പേറി നടന്നു കഴിഞ്ഞ് കുറേ കാലം കഴിയുമ്പോൾ ലോകത്ത് യോഗമുള്ളവർക്ക് നല്ല പോലെ ജീവിക്കാം എന്ന ഒരു ഏകദേശ ധാരണയിൽ എത്തുന്നു.
അതെ , യോഗമുള്ളവരുടെ ലോകം.
അത് മാത്രം കൊള്ളാം.
അറിവ് കിട്ടുവാൻ , അത് പ്രയോഗിക്കാൻ , അതിൽ നിന്ന് സമ്പാദിക്കാൻ , അത് കൊണ്ട് ഭാവി ഭദ്രമാക്കാൻ , അല്ലലില്ലാതെ കഴിയുവാൻ യോഗമുള്ളവർക്ക് പറ്റുന്ന ഒന്നാണ് ഇഹലോക വാസം.
ഇതിന് അപ്പുറം ഉള്ളത് ചിന്തിച്ചിട്ട് എന്താ കാര്യം.
ഒന്നുമില്ലാത്ത പൊള്ളത്തരങ്ങൾ ചിന്തിച്ച് കൂട്ടിയാൽ അത് വെറും പ്രഹസനം മാത്രം. കാരണം , നല്ലത് ചിന്തിക്കുന്നവർ പോലും യോഗമുള്ളവർ തന്നെ.
അങ്ങനെ , ചിന്തകളെ കൈയിലേന്തി, ഭാരം മനസ്സിലും ഏന്തി അയാൾ നടന്നു നീങ്ങി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ