സ്വപ്നങ്ങൾ

 


ആരോ പറഞ്ഞു. സ്വപ്നങ്ങൾക്ക് പരിധി ഇല്ലെന്ന്. എങ്കിൽ പിന്നെ സ്വപ്നാടനങ്ങൾ ആകാം എന്ന് വെച്ചു. ആരും കൂടെ ഇല്ലെങ്കിലും  സ്വപ്നത്തിൽ ആകുമ്പോൾ കുഴപ്പം ഇല്ലല്ലോ. പല ചിന്തകളും വരുന്ന ഒരു വഴി കൂടി ആണ് സ്വപ്നം . ചിറക് വിടർത്തി എല്ലാവരും പക്ഷികൾ ആകുന്ന സ്വപ്നാടനങ്ങൾ . ദേശാടനം നടക്കാത്ത പെൺ പക്ഷികളുടെ സ്വപ്നങ്ങൾക്ക് അത് കൊണ്ട് തന്നെ നിറപ്പകിട്ട് ഏറും അത്രെ. 

വായനയിലും എഴുത്തിലും ഒക്കെ സഞ്ചരിക്കുന്നത് കരയിലും കടലിലും ഒക്കെ സഞ്ചരിക്കുന്നത് പോലെ ആഴത്തിൽ ആണെങ്കിൽ ഉറപ്പായും സ്വപ്ന സഞ്ചാരി ആകുമ്പോൾ വീണ്ടും ദൂരമേറെ സഞ്ചരിക്കുവാൻ ആകും. ചിന്തകളിൽ നന്മ ഉണ്ടെങ്കിൽ നമ്മുടെ സ്വപ്നങ്ങൾ നല്ലവ ആകും. പകൽ കണ്ട കിനാവുകൾ രാത്രിയിൽ സ്വപ്നങ്ങൾ ആയി കൂടി വരുമ്പോൾ മധുരം കൂടുന്നു. 

മരണം പേടി സ്വപ്നം എന്ന് കരുതുന്നവർക്ക് ജീവിതം താണ്ടുവാൻ അതിലേറെ യത്നിക്കണം. അത് കൊണ്ട് നിദ്രയും സ്വപ്നവും കണ്ണുകൾക്ക് നൽകുന്ന സാന്ത്വനം ആയി കണ്ട് നിലാവിൽ മയങ്ങുക. സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ മുന്നോട്ട് പോകുക. 



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌