മായാലോകം

 


ആരോ പറഞ്ഞു , വാക്കുകൾ കൊണ്ട് ഒരു മായാലോകം ഒരുക്കി അവിടെ താമസിക്കുവാൻ നല്ലതായിരിക്കും എന്ന്. നല്ല വാക്കുകൾ ഉണ്ടെങ്കിൽ നോക്കാം. പാഴ്‌വാക്കും, മോശം വാചകങ്ങളും കൊണ്ട് ആ കൊട്ടാരം മലിനമാക്കിയാൽ ഒന്നും ചെയ്യാനില്ല എന്ന് ഞാനും പറഞ്ഞു. 

നിൻ്റെ ചിന്തകളിൽ ഒരാളുടെ നന്മ ഇല്ലെങ്കിൽ നിൻ്റെ മനസ്സിലെ കൊട്ടാരത്തിലും എനിക്ക് സ്വസ്ഥത ഉണ്ടാകില്ല. നന്മയുള്ള ഒരു പാവം യാചകൻ പോലും രാജാവായി മാറുന്ന നിമിഷം എന്തെന്ന് ചോദിച്ചാൽ ഞാൻ പറയും, സാരമില്ല കുഞ്ഞേ എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ അയാൾ പഠിക്കുമ്പോൾ, അത് മറ്റൊരാൾക്ക് സാന്ത്വനം ആകുമ്പോൾ. 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌