രാജ്ഞി

 


നീ എനിക്ക് എൻ്റെ എല്ലാമായിരുന്നു. പക്ഷേ എന്തുകൊണ്ടോ എവിടെയോ എന്തൊക്കെയോ ഉണ്ടായി. അത് മുന്നോട്ട് പോയില്ല. നിൻറെ പച്ച പട്ടുപാവാട എൻറെ മനസ്സിൽ ഇതിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. അതുപോലെയുള്ള ഒരു നീല പാവാട നിനക്ക് വാങ്ങി തരുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നീ അടുത്തു വരുമ്പോൾ നിൻറെ കണ്ണുകളിലേക്ക് മാത്രം എൻറെ ശ്രദ്ധ പോയിരുന്നു. അതുകൊണ്ടുതന്നെ നിന്നോട് ഞാൻ അധികം സംസാരിച്ചിരുന്നില്ല. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അത് സാധിച്ചില്ല. ഇപ്പോൾ നീ വലിയ ഒരു പെണ്ണ് ആയിരിക്കുന്നു. പച്ചപ്പട്ടുപാവാട ക്ക് പകരം നല്ല അസ്സൽ സെറ്റ് സാരി ഉടുത്തു തുടങ്ങിയിരിക്കുന്നു. എൻ്റെ കണ്ണുകൾ കണ്ണുകൾക്ക് നീ കൂടുതൽ ഊർജ്ജം പകരുന്നു. ഇപ്പോൾ ഞാൻ നന്നായി സംസാരിക്കും. അന്ന് വായാടി ആയിരുന്ന നീ ഇന്ന് എന്തുകൊണ്ട് ഒക്കെയോ ഒതുങ്ങിയത് പോലെയുണ്ട്. ഇതാണോ പക്വത എന്ന് നീ പറയുന്നത്? ഇപ്പോൾ ഞാൻ കുറെ ലോകം കണ്ടു കഴിഞ്ഞു. എന്നിട്ടും വീണ്ടും നിന്നിലേക്ക് വരുമ്പോൾ അപ്പോൾ എനിക്ക് പൂർണ്ണ തോന്നണം എന്നുണ്ടെങ്കിൽ നിൻറെ ഉള്ളിലെ എന്തോ ഒന്ന് എന്നെ അത്ര മേൽ ആകർഷിക്കുന്നു എന്നത് തന്നെയാണ് സത്യം.നിനക്ക് മംഗളങ്ങൾ നേരുന്നു. എന്നെക്കാൾ മനസ്സുകൊണ്ട് നീ ഒത്തിരി സഞ്ചരിച്ചിരുന്നു. ആഗ്രഹങ്ങളും കാഴ്ചപ്പാടുകൾ വാക്കുകളും എന്തിനേറെ വസ്ത്രധാരണവും ആഭരണങ്ങളും എല്ലാം മാറിയിരിക്കുന്നു. എങ്കിലും നീ എന്നെ ഓർക്കുന്നു എനിക്ക് പരിഗണന നൽകുന്നു എന്നുള്ളത് ശുഭസൂചകമായി ഞാൻ കാണുന്നു .ജീവിതം വിധി ഒക്കെ നമുക്ക് വിചാരിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ള ഒരു കാര്യമാണ് .നീ നിന്നെ കണ്ണാടിയിൽ കണ്ടതിനേക്കാൾ ഞാൻ നിന്നെ എൻറെ കൺമുമ്പിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്നെ നിനക്ക് എന്ത് ചേരും എന്നുള്ളത് എനിക്ക് നന്നായി അറിയാം. ഒരു പക്ഷേ നിന്നെക്കാൾ നന്നായി നിനക്ക് പറഞ്ഞു തരുവാനും എന്നെക്കൊണ്ട് സാധിച്ചേക്കും. ഒരിക്കൽ ഞാൻ യാത്ര പോയപ്പോൾ എൻറെ സുഹൃത്തിൻറെ കൂടെ ഒരു കടയിൽ കയറി. അവിടെ അയാൾ ഭാര്യക്ക് വേണ്ടി ഗിഫ്റ്റ് വാങ്ങാൻ വന്നിരിക്കുകയായിരുന്നു .എൻറെ കണ്ണിൽ പെട്ട ആഭരണങ്ങളും സാരിയും ഒക്കെ നിനക്ക് ചേരുന്നത് ആയിരുന്നു എന്ന് എന്ന് ഒരിക്കൽ എനിക്ക് തോന്നിയിരുന്നു. അന്ന് ഞാൻ ഒന്നും വാങ്ങിയില്ല കാരണം....നീ എൻറെ കൂടെ ഉള്ളപ്പോൾ, ഞാൻ അത് നിനക്ക് വാങ്ങി തരുമ്പോൾ ഉണ്ടാകുന്ന സന്തോഷം നീ അപ്പോൾ തന്നെ അറിയണം എന്ന് എനിക്ക് തോന്നി .നീ എന്നെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ എൻറെ മൗനം നിന്നെക്കുറിച്ച് വാചാലമാകാറുണ്ട്. നിൻ്റെ മനസ്സാണ് നിൻ്റെ സൗന്ദര്യം എന്ന് എൻ്റെ മനസ്സ് എപ്പോഴും പറയാറുണ്ട്. അതുകൊണ്ടു തന്നെ നീ ധരിക്കുന്ന വസ്ത്രങ്ങളും വർണ്ണങ്ങളും ആഭരണങ്ങളും ഒന്നും ഇപ്പോൾ എൻ്റെ കണ്ണിൽ പെടാറില്ല ,അതാണ് സത്യം . നിൻ്റെ മനസ്സ് ഇനിയും ചെറുപ്പം ഏറിവരും , നിൻ്റെ ചർമം ചുക്കിച്ചുളിഞ്ഞാൽ പോലും. അതുകൊണ്ട് നീ എനിക്ക് നിത്യയൗവ്വനം ഉള്ളവൾ തന്നെ ആയിരിക്കും. എൻ്റെ മനസ്സിനെ മഥിച്ചവൾ ആയിരുന്നു നീ , എൻ്റെ മനസ്വിനി. അവിടെ നിനക്കായി മാത്രം ഒരു സിംഹാസനം ഉണ്ട്. ഞാൻ പോലും വല്ലപ്പോഴും എത്തിനോക്കുന്ന എൻ്റെ മനസ്സിൻ്റെ ഒരുകോണിൽ നിനക്ക് പ്രതിഷ്ഠ ഞാൻ ചെയ്തിരിക്കുന്നു. ഞാൻ നിന്നെ ഓർത്തു സന്തോഷിക്കുമ്പോൾ മനസ്സിൻ്റെ ആ കോണിലാണ് കുളിർമ അനുഭവപ്പെടുക. വീണ്ടും കുറെ ജന്മങ്ങൾ നിന്നെ മനസ്സിൽ കൊണ്ടുനടക്കാൻ എങ്കിലും എനിക്ക് കിട്ടുമോ എന്ന് ഞാൻ ഞാൻ ഓർത്ത് പോകാറുണ്ട്. അഗ്രഹിക്കാറുണ്ട്. എന്തായാലും എൻ്റെ ഏകാന്തതയിൽ കൂട്ടായി നീ എന്നും ഉണ്ടല്ലോ അത് എൻറെ ഭാഗ്യം, മുജ്ജന്മ സുകൃതം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌