വിജയത്തിലേക്ക് ഉള്ള യാത്ര

 


ഒറ്റക്ക് പോകേണ്ട ഒരു യാത്ര. കൂടെ ആരും ഉണ്ടായി എന്ന് വരില്ല. വഴി സ്വയം വെട്ടിത്തെളിച്ച് പോകേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ മുമ്പിൽ നിങ്ങൾ പരിഹാസ്യൻ ആയേക്കാം. പക്ഷെ , നിങ്ങളുടെ ജീവിത യാത്ര സ്വയം അറിയുക. മുന്നോട്ട് പോകുക. കാരണം , മറ്റൊരു വഴിയിൽ ഇഷ്ടമില്ലാതിരുന്നിട്ടും പോകേണ്ടി വന്നാൽ പിന്നീട് മനസ്സാക്ഷിയുടെ കുത്തുവാക്കുകൾ , വിങ്ങൽ സ്വയം സഹിക്കേണ്ടതായി വന്നേക്കാം. 

ഈ യാത്ര നിങ്ങളുടെ അവകാശം ആണ്. മറ്റൊരാൾക്ക് നിങ്ങളുടെ മനസ്സാക്ഷിയെ നിയന്ത്രിക്കുവാൻ അവകാശമില്ല. 

ചിലപ്പോൾ വെറും കൈയോടെ മരണത്തിൻ്റെ കവാടം ആയിരിക്കാം അവസാനം കാണുക. പക്ഷെ , അതിലും ഒരു രസം നിങ്ങൾ കണ്ടെത്തും. കാരണം, ഇത് നിങ്ങൾ സ്വയം എത്തിച്ചേർന്ന , കണ്ടെത്തിയ സ്ഥലം ആണ്. സാഹചര്യം അങ്ങനെ ആകുമ്പോൾ സ്വന്തം നിലപാടുകൾ നിങ്ങളുടെ മുമ്പിൽ യാഥാർത്ഥ്യം ആയി തന്നെ തെളിഞ്ഞു വരുകയും നിങ്ങളതിനെ മനസ്സ് കൊണ്ട് സ്വീകരിക്കുകയും ചെയ്യും. 

ചിലപ്പോൾ സ്വന്തമായി ഒരു സ്വർഗ്ഗം നിങ്ങളുടെ കൺമുമ്പിൽ തെളിഞ്ഞു വരും. അത് നിങ്ങളുടെ ഭാഗ്യം . അത് കൊണ്ട് പരീക്ഷണങ്ങൾ ചെയ്യുവാൻ ധൈര്യം ഉള്ളവന് ജീവിതം പുതിയ മാനങ്ങൾ നൽകുന്നു. കാഴ്ചകൾ സമ്മാനിക്കുന്നു. 

മുൻവിധി ഇല്ലാതെ മുമ്പോട്ട് പോകുക. സ്വയം അറിയുക. ലോകത്തിന് പുതിയ തിരിച്ചറിവിൻ്റെ പാഠങ്ങൾ സമ്മാനിക്കുക. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌