ആക്രി...
ഒരിക്കൽ വില പിടിപ്പുണ്ടായിരുന്ന വസ്തു. ആരോ കൈകാര്യം ചെയ്ത , സൂക്ഷിച്ച് വെച്ച ഒരു വസ്തു. പിന്നീട് കാലങ്ങൾക്ക് ശേഷം മാറ്റി നിർത്തപ്പെട്ട നിർജീവതയുടെ അടയാളങ്ങൾ പേറുന്ന വസ്തു. പേര് ആക്രി. മണി മാളികയിൽ ഇരുന്നവൻ വഴിയരികിലെ പൊടിയിൽ ഇരിക്കുന്നു. കാരണം അവൻ ആക്രി വസ്തു ആയി മാറി. അവൻ്റെ ഉപയോഗം കഴിഞ്ഞു. അവൻ്റെ നിലനിൽപ്പിനു തന്നെ തീർച്ച ഇല്ല ഇനി. മുതലാളിക്ക് അവനെ ഇനി വേണ്ട.
സ്വന്തം സ്വത്വം നഷ്ടപ്പെട്ട , ജീവിതം മുഴുവൻ മറ്റൊരാൾക്ക് വേണ്ടി സമർപ്പിച്ച അവനു ശിഷ്ട കാലം ഇനി പാഴ്‌വസ്തുക്കളുടെ കൂടെ രാപ്പാർക്കാം.
ഓരോ നിമിഷവും ഉപയോഗം ഉണ്ടായില്ല , പുരോഗതി ഉണ്ടായില്ല എങ്കിൽ ഇന്നോ നാളെയോ ഞാനോ നീയോ ഒരു ആക്രി ആയി മാറാം. ഗതി വേണം , ഊർജ്ജവും. എങ്കിലേ പുരോഗതി ഉണ്ടാകൂ. ചലനം ഉണ്ടാകൂ.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ