രാജാവ്...

 


സ്വന്തമായി ഒന്നും ഇല്ലാത്തവൻ, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി മാത്രം സമയം ഉള്ളവൻ . അവർക്ക് വേണ്ടി ആലോചിക്കുന്നവൻ. രാജ്യത്തെ പ്രജകൾ ആണ് അവൻ്റെ സ്വത്ത്. അവരുടെ ജീവിതരക്ഷ ആണ് അയാളുടെ ജീവിത ലക്ഷ്യം. അവർ കൊടുത്ത അന്നവും ബഹുമാനവും ആണ് അയാളെ നില നിർത്തുന്നത്.  രാജ്യനായകൻ  ആയിത്തീരുക ആയിരുന്നു അയാൾ. 

ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ആയിപ്പോയവൻ. പക്ഷെ , വിധി മറ്റൊന്ന് ആയിരുന്നു. ജനസമുദ്രം ആണ് അയാളെ കാത്തിരുന്നത്. 

സ്വന്തം പടയാളികളെ സ്വരക്ഷയ്ക്ക് അയാൾ നിയോഗിച്ചിരുന്നില്ല. പകരം , നാട്ടിലെ ആളുകൾക്ക് വേണ്ടി വേണ്ടി അവരെ നാനാ ദിക്കിലും നിയോഗിച്ചു. അയാൾക്ക് തൻ്റെ ദേഹം എന്നേ മണ്ണോട് അലിഞ്ഞ് ചേർന്ന പോലെ ആയിരുന്നു. എങ്കിലും നല്ല വസ്ത്രങ്ങൾ അയാൾ ധരിച്ചു. രാജ മുദ്രകൾ അണിഞ്ഞു. പ്രജകളോട് സംവദിച്ചു, തൻ്റെ മക്കളായി അവരെ കണ്ടു. 

 അവർക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്തു ഒടുവിൽ തൻ്റെ ജീവിത ലക്ഷ്യം പൂർത്തി ആകുന്ന അന്ന് ദൈവത്തിനെ കാണുവാൻ യാത്ര ആകുവാൻ അയാൾ ആഗ്രഹിച്ചു. 

അങ്ങനെ മനുജ ജന്മം വെടിഞ്ഞവൻ രാജ ജന്മം നേടി രണ്ടാം പകുതിയിൽ. അവസാനം  പുതു ജന്മങ്ങൾ വേണ്ടാത്ത ലോകത്തിലേക്ക് യാത്രയായി. 




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌