ദീർഘ നിശ്വാസം.
കുറെ മനുഷ്യരുണ്ട്. എന്തൊക്കെയോ നേടാൻ വേണ്ടി പരിശ്രമിക്കുക ആണ്. കാലമേറെയായി തുടങ്ങിയിട്ട്. എങ്ങനെയെങ്കിലും പച്ച പിടിക്കാൻ ഉള്ള കാത്തിരിപ്പ്. ചിലർക്ക് കച്ചിത്തുരുമ്പ് വീണു കിട്ടും. ചിലർ അങ്ങനെ കര കയറും. അവർക്ക് കൂട്ടായി കൂടെ ഇരുന്നു കേൾക്കുവാൻ തോന്നിയിട്ടുണ്ട് പലപ്പോഴും.
ഉറക്കം ഇല്ലാതെ ആയവരും , ഉറക്കം തൂങ്ങുന്നവരും , ഉറങ്ങുവാൻ പറ്റാതെ പോകുന്നവരും ഉണ്ട് അതിൽ.
വിജയവും പരാജയവും അല്ലാതെ നടുക്കടലിൽ തുഴഞ്ഞ് അങ്ങനെ അവരുടെ ചെറു തോണി മുന്നോട്ട് നീങ്ങും. പ്രത്യേകിച്ച് ഓളങ്ങൾ അവരെ ഇനി തേടി വരാനില്ല. കൂടെ യാത്ര ചെയ്യുന്നവരുടെ കുശലം കേൾക്കുവാൻ അവർക്ക് ആഗ്രഹം ഉണ്ടായേക്കാം.
എല്ലാം കേട്ട് ഒരു ദീർഘ നിശ്വാസം വിടുക എന്നല്ലാതെ പലപ്പോഴും പെട്ടെന്ന് ഒരു നീക്ക് പോക്ക് ഉണ്ടാകില്ല, കാരണം ഇത് പച്ചയായ ജീവിതം ആണ്. സമയം ഇഴഞ്ഞ് നീങ്ങുമ്പോൾ അതിനൊപ്പം ശ്രദ്ധയോടെ നീങ്ങുവാൻ മാത്രമേ പറ്റൂ.
അവരുടെ ജീവിത സായാഹ്നത്തിൽ ചിലപ്പോൾ മങ്ങിയ ഒരു താളിൽ നമ്മളും ഉണ്ടായേക്കാം. ആ നിമിഷം അവർക്ക് സമ്മാനിച്ച് മുന്നോട്ട് പോകുക എന്നത് മാത്രം നമുക്ക് ചെയ്യാൻ പറ്റും. അത് ചെയ്തേ പറ്റൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ