കാക്ക..

 


 കണ്ടാൽ അറിയുന്ന ഒരു  കാക്ക ഉണ്ട്. അതിനു ചോറ് കൊടുത്ത് ശീലിപ്പിക്കും, തണുത്ത് മരവിച്ച ശവം ആയി കഴിഞ്ഞ് ഒരു നാൾ ബലി ഇടുമ്പോൾ അയാളുടെ പേരിൽ ഉള്ള തണുത്ത ചോറുരുള കഴിക്കേണ്ടി വരുമല്ലോ. 

ആരെയും ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ല. അത് കൊണ്ട് അതിനുള്ള പരിശീലനവും അയാൾ തന്നെ കൊടുത്തു തുടങ്ങി. 

കുഴിഞ്ഞ കണ്ണുകൾ പ്രകാശമാനമായി. അവയിൽ പ്രതീക്ഷ നിറഞ്ഞു. ഒരു കാക്ക തൻ്റെ മരണം കൊണ്ട് ഒരു ദിവസം എങ്കിലും സന്തോഷിക്കുമല്ലോ. കാക്കയുടെ രൂപവും ശബ്ദവും അയാൾക്ക് ആസ്വാദ്യമായി തീർന്നു. 

സന്തോഷം. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌