പാമ്പ്...
ഇഴഞ്ഞു നീങ്ങുന്ന , മൗനം ആഭരണം ആക്കിയ ബുദ്ധിമാൻ ആയ ഒരു ഉരഗം. പാമ്പിന് ഇഷ്ടമാണ് സ്വയം മാറുവാൻ , മാറ്റങ്ങൾ വരുത്തി പടം പൊഴിച്ച് മുന്നോട്ട് പോകുവാൻ. ഇരയെ കാത്തിരിക്കാൻ ; സമയം കടന്നു പോകുമ്പോഴും ക്ഷമയോടെ ഇരിക്കുവാനും.
പാമ്പ് തീക്ഷ്ണതയുടെ പ്രതീകം ആണ്. ഭയം ജനിപ്പിക്കുന്ന രൂപത്തിൽ അത് സ്വന്തം രക്ഷയും കണ്ടെത്തുന്നു.
മിതമായ ജീവിതം , ഇടപെടൽ എന്നിവയിൽ ആനന്ദം കണ്ടെത്തി സ്വന്തം മാളത്തിൽ സ്വർഗം തേടുന്ന അന്തർമുഖൻ.
ഇണചേരുമ്പോൾ സ്വയം ലയിക്കുന്ന പാമ്പിന് ശത്രുത വന്നാൽ അതിലും വമ്പൻ പ്രതികാരം ചെയ്യാനും കഴിയും. കാരണം നിർവികാരത പാമ്പിൻ്റെ ഒരു വിശേഷ ഗുണം ആയിരിക്കണം.
സഞ്ചാര പാതയിൽ പോലും സ്വന്തമായൊരു അടയാളം അവശേഷിപ്പിക്കുവാൻ , കാണുന്നവരെ നിലയ്ക്ക് നിർത്തുവാൻ ശ്രമിക്കുന്ന ഒരു അതികായൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ