സമയം...
സമയം കടന്നു പോകുന്നത് നമ്മൾ പോലും അറിയാതെ ആണ് പലപ്പോഴും .
ജീവിതത്തിൽ അനുഭവങ്ങൾ തിരമാല പോലെ വരുമ്പോൾ അതിനൊപ്പം കൈ പിടിച്ച് സമയവും കൂടെ പോകുന്നു. അത്രയേറെ അടുപ്പം ഇവ തമ്മിൽ ഉണ്ടായിരിക്കാം.
ഒടുവിൽ തിരിഞ്ഞ് നോക്കുമ്പോൾ , കാല്പാടുകൾ പോലും അവശേഷിപ്പിക്കാതെ സമയം നടന്നു പോയി എന്ന് നാം അറിയുന്നു.
നല്ല സമയത്തിനൊപ്പം കുറേ നല്ല മനുഷ്യർ വരുന്നു , പറയാനും അറിയാനും. പിന്നീട് , എപ്പോഴോ ആ വേലിയേറ്റം ഇറങ്ങി ഒരു തരം ശാന്തത ഉള്ള അന്ത്യത്തിൽ എത്തി ചേരുന്നു.ജീവിത സായാഹ്നത്തിൽ ഓർക്കുവാൻ കുറെ ഓർമ്മ ചെപ്പുകൾ മനസ്സിൻ്റെ കോണിൽ സൂക്ഷിക്കുവാൻ സമ്മാനിച്ച് കൊണ്ട് സമയം വീണ്ടും കടന്നു പോകുന്നു, മരണമെന്ന നിത്യ സ്നേഹിതൻ്റെ കൈ പിടിക്കുന്നു.
ചക്രവാളം നീങ്ങുന്നു.
Nice
മറുപടിഇല്ലാതാക്കൂ