ചില്ല് കൂട്..
അയാൾക്ക് ഒരു തത്ത ഉണ്ടായിരുന്നു. സംസാരിക്കുന്ന നല്ലൊരു സുന്ദരൻ പച്ചതത്ത. അത് എന്തും തോന്നുന്നത് അപ്പോൾ പറയും , അത് കേട്ട് അയാൾ ചിരിക്കും.
ചില്ല് കൂട്ടിൽ ഇരുന്ന് നിത്യേന കോൾ സെൻ്റർ ജോലി ചെയ്യുമ്പോൾ അയാൾക്ക് ആ തത്തയുടെ വാക്കുകൾ ആയിരുന്നു ഓർമ്മയിൽ നിറയെ. ഒരു ആശ്വാസം പോലെ , സന്തോഷത്തിന് ഒരു മേമ്പൊടി പോലെ.
അയാളും ഒരു തത്ത ആയിരുന്നു. ആരുടെയോ പറഞ്ഞുറപ്പിച്ച വാക്കുകൾ ഇന്നും വാ തോരാതെ ഉച്ചരിക്കുന്ന ഒരു മനുഷ്യ തത്ത.
ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക് ഉറങ്ങാൻ മാത്രം പോകുന്ന ഒരു പാവം ജീവി.
നമ്മൾ ആഗ്രഹിച്ചിട്ടും എന്തുകൊണ്ട് പാപങ്ങളിൽ നിന്നും പിന്തിരിയാൻ ആവാത്തതെന്നു ആർജ്ജുനൻറെ സംശയായിരുന്നു.. അങ്ങിനെ നോക്കിയാൽ എല്ലാവരും എന്തൊക്കയോ പറഞ്ഞുപോകുന്നതല്ലേ അവർവ്പോലും ആഗ്രഹിക്കാതെ 🙃
മറുപടിഇല്ലാതാക്കൂ