മായയും ചമത്കാരവും

 


അയാൾക്ക് പഞ്ചമഹാഭൂതങ്ങളെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നു. കാരണം അയാൾക്ക് പ്രകൃതി വശം വദയായിരുന്നു. അത്ര മേൽ സ്വാധീനം , ഒരു തരം മായ അയാളുടെ കൈവശം ഉണ്ടായിരുന്നു. കണ്ണുകൾ കൊണ്ട് മന്ദഹസിച്ചു നോക്കിയാൽ കാണുന്നവർ അയാളെ മോഹിക്കും.  സ്വരത്തിൻ്റെ ഗാംഭീര്യം കേട്ട് , അയാളുടെ വാഗ്ധോരണിയിൽ മുങ്ങുവാൻ, കേൾക്കുന്നവർ ആഗ്രഹിക്കും. അയാളുടെ മദനസമാനമായ ഗന്ധമാകട്ടെ മൃഗങ്ങളെ പോലും മോഹിപ്പിച്ചു. കസ്തൂരി പോലും നാണിച്ചു പോകുന്ന സൗരഭ്യം . ഗന്ധർവൻ ഗന്ധമാല്യവും സംഗീതവും കാമവും പേറി നടക്കുമ്പോൾ അയാൾ അതിനും അപ്പുറം കഴിവുള്ള ഒരു മായാജാലക്കാരൻ ആയിരുന്നു. അയാളുടെ വാക്കുകളും എഴുത്തുകളും എല്ലാം മനസ്സിലാക്കുന്നവരുടെ നെഞ്ചിൽ തറഞ്ഞു കയറി , അവർ അയാളിൽ അനുരക്തരായി , സ്വയമറിഞ്ഞ് കൊണ്ട് തന്നെ  ആജ്ഞാനുവർത്തികൾ  ആയി തീർന്നു. അത് ഒരു നന്മ നിറഞ്ഞ മായാജാലം ആയിരുന്നു. ആസക്തി ആയിരുന്നു. അയാളുടെ സ്നേഹ സ്പർശം തേടി സാന്ത്വനം തേടി അവർ മനസ്സ് കൊണ്ട് അലഞ്ഞു. 

ആരാധിക്കുക അല്ല , ആസ്വദിക്കുകയും അല്ല , പക്ഷെ , അയാളെ എല്ലാവരും കാത്തിരുന്നിരുന്നു. അവരുടെ രക്ഷകൻ ആയി തിരിച്ചറിഞ്ഞിരുന്നു. 




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌