ജന്മാന്തരങ്ങൾ..
കുറെയേറെ സംഭവങ്ങൾ , പരിചയക്കാർ, യാത്രകൾ , കണ്ടെത്തലുകൾ . പല ജന്മങ്ങളിൽ ആയി പല രൂപങ്ങൾ , കർമപഥങ്ങൾ. എത്രയോ ബാക്കി വെച്ചിട്ട് ആണ് ഓരോ പുതു ജന്മ യാത്രയും തുടങ്ങുന്നത്.
ഇന്നലെ പെയ്ത മഴയുടെ നനവും പേറി പഴയ അതേ ആത്മാവ് പുതിയ ശരീരത്തിൽ നിവസിക്കുന്നു. അഗാധമായ അന്തരംഗത്തിൽ നാടകം നടക്കുന്നത് എന്തൊക്കെ എന്ന് പോലും അറിയാതെ. കാരണം അത് തുടങ്ങിയത് സ്വയം അല്ല , വെറും കളിപ്പാവ പോലെ ചലിക്കുന്ന ശരീരത്തിന് അതിൻ്റെ രഹസ്യങ്ങൾ അറിയില്ല. അത്ര മേൽ ആവരണങ്ങൾ അതിൻ മേൽ പല ജന്മങ്ങളിൽ ആയി വന്നു ചേർന്നത് ആണ്.
ജീവനെ അറിയുവാൻ വന്നവർക്ക് , ഒരു പക്ഷെ , ഒരു ജന്മം കൊണ്ട് അത് അനാവരണം ചെയ്തു എടുക്കുവാൻ കഴിയില്ല , അത് ചെയ്യാതെ ചിലപ്പോൾ ഈ ജന്മത്തിലെ കാര്യങ്ങളിൽ പുരോഗതിയും ഉണ്ടാകില്ല. ജീവിത യാത്രയിൽ പഴയ പരിചയക്കാരെ ചിലപ്പോൾ വീണ്ടും പുതിയ രൂപത്തിൽ കണ്ട് മുട്ടുന്നു.
ജീവൻ ഉണ്ടായപ്പോൾ അറിഞ്ഞ തുടിപ്പ് അത് ഇല്ലാതെ വരുമ്പോൾ , മരണം എന്ന് പറയുന്നു. പക്ഷെ , അപ്പോഴും മരണമില്ലാത്ത ആത്മാവ് കൂട് വിട്ടു കൂട് മാറാൻ സുസജ്ജം ആണ്. ചൈതന്യവത്തായ പ്രകാശ സ്രോതസ്സ് ആണ്.
എല്ലാ കർമ്മങ്ങളും ജീവിതത്തിൻ്റെ അഗ്നിയിൽ സ്ഫുടം ചെയ്ത് എടുക്കുമ്പോൾ ജീവന് മോക്ഷം കിട്ടുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ ആത്മാവ് സത്യത്തിൽ ലയിക്കുന്നു. അപ്പോഴാണ് അങ്ങനെ ഉള്ളയാൾ പറയുന്നത് സത്യമായി തീരുന്നത്. കാരണം പ്രപഞ്ചത്തിൽ നിന്ന് സ്വയം ശക്തി അയാളിൽ ഉണ്ടാകുന്നു.
അങ്ങനെ ജീവിതം അർഥമുള്ളത് ആയി തീരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ