അർദ്ധനാരീശ്വരതത്വം
പൗരുഷവും സ്ത്രൈണതയും ഒരു പോലെ ഒത്തിണങ്ങിയ ഒരു സങ്കല്പം ആണ് അർദ്ധനാരീശ്വര സങ്കല്പം. അത് രൂപത്തിൽ മാത്രമല്ല , സ്വഭാവത്തിലും പെരുമാറ്റത്തിലും ചിന്തകളിൽ പോലും ആകാം. പുരുഷനായും സ്ത്രീ ആയും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നത് അതിൻ്റെ ഒരു ദൃഷ്ടാന്തം ആണ്.
സൗമ്യവും ആഗ്നേയവും ആയ നാഡികൾ ശരീരത്തിൽ ഉള്ളത് പോലെ തന്നെ അവയുടെ നല്ല രീതിയിൽ ഉള്ള പ്രവർത്തനവും നടക്കുമ്പോൾ സന്തുലനം നടക്കുന്നു. അതിൻ്റെ അ സന്തുലനം വരുമ്പോൾ ദേഷ്യം , വിഷമം എന്നിവ ആയി നാം പ്രകടമാക്കുന്നു.
ശരീരത്തിൽ ഹോർമോണുകൾ പ്രവർത്തിക്കുന്നതും ഇത് പോലെ വ്യത്യസ്ത രീതിയിൽ ആണ് സ്ത്രീയിലും പുരുഷനിലും.
മനസ്സും ശരീരവും ഒരു പോലെ സന്തുലിത അവസ്ഥയിൽ ഉള്ളപ്പോൾ ശരീരത്തിലെ സ്ത്രീ പുരുഷ അനുപാതവും സമ നിലയിൽ ആകുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ