അട്ടഹാസം..
അയാൾക്കു ചിരി ആണ് വന്നത് . കുറേ ഉപദേശങ്ങളും നിർദേശങ്ങളും സമൂഹത്തിൽ തലങ്ങും വിലങ്ങുമായി പ്രചരിക്കുന്നത് കണ്ട് കൊണ്ട് ഒരിടത്ത് ഇരുന്ന് മിണ്ടാതെ നിരീക്ഷിക്കുന്ന ഒരു വേഷ പ്രച്ഛന്നൻ ആയിരുന്നു അയാൾ. ജീവിക്കണം എങ്കിൽ ഇതൊക്കെ പാലിച്ചേ പറ്റൂ അത്രേ. അപ്പോൾപ്പിന്നെ മരണത്തിലേക്ക് നടന്നു കയറുവാൻ വെമ്പി നിൽക്കുന്നവന് അവയെ നോക്കേണ്ട കാര്യം പോലുമുണ്ടോ എന്ന് ചിന്തിച്ച് അയാൾ പൊട്ടിച്ചിരിച്ചു.
നിയമങ്ങളുടെയും ആചാരങ്ങളുടെയും കുരുക്ക് സ്വയം കഴുത്തിൽ മുറുക്കി അപ്പോഴും കുറേ അഭ്യസ്ത വിദ്യർ മുമ്പേ നടന്നു പോകുന്നത് കണ്ടു. അവർ മൃത പ്രായർ ആയിരുന്നു. പക്ഷെ അവർക്ക് അത് മനസ്സിലായില്ല. കാരണം അവർക്ക് കാണാൻ പറ്റുന്നത് അവരെ മറ്റുള്ളവർ കാണിക്കുന്നത് മാത്രം ആയിരുന്നു. സ്വന്തം കാഴ്ച നഷ്ടപ്പെട്ടവർ. അവർ സ്വയം ആയി എല്ലാം കാണുന്ന അവനെ ഒരു ഓമനപ്പേരിട്ട് വിളിച്ചു.
ഭ്രാന്തൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ