തിളക്കം.
എന്ത് കൊണ്ടോ , നിന്നെ കാണുവാനും കേൾക്കുവാനും അറിയുവാനും ഒക്കെ എൻ്റെ മനസ്സ് വെമ്പുന്നു. നിൻ്റെ നിഷ്കളങ്കതയും കുട്ടിത്തം നിറഞ്ഞ മുഖഭാവങ്ങളും ഒക്കെ ആകാം അതിനു കാരണം. നിൻ്റെ കണ്ണുകളിൽ സങ്കടം നിഴലിക്കുന്നു എന്ന് തോന്നിയാൽ പോലും എനിക്ക് കണ്ണ് നിറയാറുണ്ട്.
നിനക്ക് എല്ലാവരും ഉണ്ട് , എന്നെക്കാൾ എത്രയോ അനുഭവങ്ങളും നിനക്കുണ്ട്. പക്ഷെ , എന്ത് കൊണ്ടോ നിന്നെ സംരക്ഷിക്കണം എന്ന് എനിക്ക് തോന്നുന്നു. നിൻ്റെ സന്തോഷം കണ്ടാൽ മതി എന്ന് മനസ്സ് തുറന്ന് കണ്ണ് നിറഞ്ഞു പറയുവാൻ തോന്നുന്നു. എന്തിനാണ് ഈ അശ്രുക്കൾ. എനിക്ക് അറിയില്ല.
ഒരു പക്ഷെ , ഇപ്പോൾ നീ എൻ്റെ അമ്മയോ പെങ്ങളോ ഒക്കെ പോലെ ആയിരിക്കാം. പണ്ട് ഏതോ ജന്മത്തിൽ എൻ്റെ ആരോ ആയിരുന്നു എന്ന് തോന്നുന്നു. നിൻ്റെ നന്മ എന്നെ നിന്നിലേക്ക് ആകർഷിക്കുന്നു ഒരു പാട് ഒരു പാട്.
അറിയില്ല.
പ്രപഞ്ചം ഒരു പിടി തരാത്ത കടംകഥ തന്നെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ