ചില്ല് കൊട്ടാരം.
ചില്ല് കൊട്ടാരം കാണാൻ മനോഹരം , പക്ഷെ ഉള്ളിൽ വേദനകൾ അടക്കി വെച്ച ഒരു ശവ കുടീരം തന്നെ ആണത്.
മുറിഞ്ഞാൽ വേദനിപ്പിക്കുന്ന തെളിഞ്ഞ മനസ്സുള്ളവരുടെ പ്രതീകം.
മഴത്തുള്ളികൾ അവയുടെ ഉപരിതലത്തിൽ തെറിച്ചു വീണു കൊണ്ടിരുന്നു. അത് കണ്ട് ആ കാഴ്ചയിലും, ചിന്തകളിലും മുഴുകി അയാൾ സമയം കുറേ നീക്കി.
മറുപടി പറയുവാൻ കഴിയുവാത്ത മൃഗങ്ങൾ മനുഷ്യൻ എന്ന ഇരുകാലി ആയി അറിയപ്പെടുന്ന കാലത്ത് നെടുവീർപ്പിട്ടു കൊണ്ട് മുന്നോട്ട് നോക്കുവാൻ മാത്രമേ അയാൾക്ക് സാധിക്കുക ഉള്ളൂ.
എന്നിട്ടും അയാൾക്ക് ലോകം കാണാം , അറിയാം. കാരണം അത് ചില്ലാണ്. ഒന്ന് തൊട്ടാൽ ഉടയുന്ന , എന്നാൽ എല്ലാം സത്യമായി പുറത്ത് അറിയിക്കുന്ന ചില്ലിൻ്റെ കൊട്ടാരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ