ആൽമരം , ഒരു ആത്മ ബന്ധം.




ചെറുപ്പത്തിൽ തുടങ്ങിയ ഒരു ആത്മബന്ധം , ഒരു ഉറ്റ സുഹൃത്ത്.. അതായിരുന്നു അയാൾക്ക് ആ ആൽ മരം. 

അതിൻ്റെ ചുവട്ടിൽ പന്ത് കളി ഉണ്ടായിരുന്നു പണ്ട് , പിന്നെ അതിൻ്റെ ചുവട്ടിൽ ഇരുന്ന് കൂട്ടുകാരോട് കുശലം പറയാനും തുടങ്ങി. ചിലപ്പോൾ തൻ്റെ പ്രിയതമയെ കാണുവാൻ ഉള്ള ഇടമായും ആ തണൽ അയാൾക്ക് ഉപകാരപ്പെട്ടു. 

ആ ആൽ മരത്തിൻ്റെ ഇലകൾ അതിൻ പ്രകാരം ചിരിച്ചു, ചിന്തിപ്പിച്ചു , ചിലപ്പോൾ ശോകം ഉൾക്കൊണ്ട് പവനനോട് ചേർന്നു നിന്നു. 

മഴ മാറുവാൻ മാനം സമ്മതിക്കാതെ വരുമ്പോൾ , അതിൻ്റെ ചുവട്ടിൽ അള്ളി പിടിച്ച് നിന്നു എത്രയോ വട്ടം. 

ആലില നോക്കി കൃഷ്ണനെ ഓർത്ത് പോയ നാളുകൾ , പിന്നീട് , ധ്യാനത്തിനും കൂട്ടായത് അതേ സുഹൃത്ത്. അയാളുടെ അന്ത്യ ശ്വാസവും വിലീനമായത് അവിടെ തന്നെ. 

അനായാസേന മരണം , വിനാ ദൈന്യേന ജീവിതം എന്ന വാക്കുകൾ കാറ്റിൽ മുഖരിച്ചു. 





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌