മുഖങ്ങൾ..
ചിലർ അങ്ങനെ ആണ്, മുഖങ്ങൾ മാത്രം ആണ്. പക്ഷെ , ഉള്ളിൽ എന്തോ ഒരു നല്ല പരിചയം തോന്നിക്കുന്ന ചാരുത അവയ്ക്കുണ്ട്. ചിലരുടെ മുഖം മറ്റാരുടെയോ മുഖം ഓർമിപ്പിക്കും. അങ്ങനെ അവർ രണ്ട് പേരും നമുക്ക് പ്രിയപ്പെട്ടവർ ആയി തീരുന്നു. മുഖപുസ്തകം തുറന്നാൽ , വാട്ട്സ്ആപ് തുറന്നാൽ ഒക്കെ ചിലപ്പോൾ അങ്ങനെ ഉള്ള മുഖങ്ങൾ , പേരുകൾ കാണാം. അവരോട് പറയാൻ ഒന്നുമില്ല , പക്ഷെ ആരൊക്കെയോ ആണ് അവർ നമുക്ക്.നമ്മളും ആർക്കൊക്കെയോ സന്തോഷം നൽകുന്ന മുഖത്തിൻ്റെ ഉടമകൾ ആണല്ലോ. നല്ലത്.
മഴ പെയ്യുമ്പോൾ , യാത്ര ചെയ്യുമ്പോൾ , ഒരു തരം ഗൃഹാതുരത ഗ്രസിക്കുമ്പോൾ ... ഇങ്ങനെ ചില മുഖങ്ങൾ , ചില അനുഭവങ്ങൾ വന്നു പോകും മനസ്സിലെ ചുരം കയറി.
കണ്ണുകളിൽ വന്നു നിറയുന്ന ചിത്രത്തിൽ വ്യക്തത ഇല്ലെങ്കിലും , മനസ്സിൽ ഉളവാകുന്ന ചിന്തകളിൽ അവർക്ക് മിഴിവേറെ ഉണ്ട്.
മിഴി രണ്ടിലും നീർ തുള്ളി പോലെ തിളങ്ങുന്ന ഓർമ്മകൾ നൽകുന്ന സൗഹൃദ പക്ഷികൾ വീണ്ടും പറന്നു പോയി ദൂരെ ദേശാടനം നടത്തുവാൻ. തിരികെ മറ്റൊരു നാൾ കൂടണയുവാൻ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ