എഴുത്ത് ഒരു മായാ ലോകം
ആർക്കോ വേണ്ടി എന്തൊക്കെയോ കുത്തിക്കുറിക്കുന്നു .. അങ്ങനെ കാച്ചിക്കുറുക്കി എടുത്ത കുറച്ച് കവിതകൾ ആയിരുന്നു ചെറുപ്പത്തിൽ ശേഖരത്തിൽ. പിന്നീട് , ലേഖനങ്ങൾ പോലെ എന്തൊക്കെയോ എഴുതി കൂട്ടി. അതും കഴിഞ്ഞ് ചെറു കഥകൾ ആയിരുന്നു കുറെ കാലം. പിന്നീട് , നോവലും എഴുത്തിൽ കടന്നു വന്നു. മനസ്സിൽ തോന്നുന്ന ചിന്തകളും രേഖാചിത്രങ്ങളും തൂലികത്തുമ്പിൽ കൺമുമ്പിൽ തെളിഞ്ഞു വന്നു, അത് വായിക്കുമ്പോൾ , അത് പങ്ക് വെക്കുമ്പോൾ ഉണ്ടാകുന്ന ഒരു തൃപ്തി. അത് മാത്രം ആണ് എഴുത്തിൻ്റെ ആധാര ശില.
സ്വന്തം കാഴ്ചപ്പാട് മറ്റുള്ളവരിൽ എതിരില്ലാതെ പകർത്തുവാൻ ഉള്ള കെൽപ്പ് ഉള്ള എഴുത്തുകൾ വിജയിക്കുന്നു.
സ്വന്തക്കാരൻ അയക്കുന്ന എഴുത്ത് വായിക്കുന്ന പോലെ തന്നെ സാഹിത്യകാരൻ്റെ സൃഷ്ടിപരമായ എഴുത്തും ഒരു കത്തിടപാട് പോലെ തന്നെ സുകരം ആകുന്നു. മനസ്സിന് സന്തോഷപ്രദമായി മാറുന്നു.
എഴുത്ത് ഒരു മായാ ലോകം ആണ്. അവിടെ സൃഷ്ടി ഒരു നൊടിയിടയിൽ നടക്കുന്നു. സ്വപ്നം പോലെ മനോഹരം , ചിന്തകൾക്ക് ചിറകുകൾ നൽകുന്ന ഒരു അനുഭൂതി. അത് എഴുത്തുകാരനും വായനക്കാരനും ഒരു പോലെ ആഹ്ലാദം നൽകുന്നു. എഴുത്തുകാരൻ്റെ ലോകത്ത് വിഹരിക്കാൻ വായനക്കാരനും കൂടെ ചെല്ലുന്നു. അത് പിന്നീട് അവരുടെ ലോകം ആയി തീരുന്നു. സൃഷ്ടികൾ അങ്ങനെ മനസ്സുകൾ കീഴടക്കി യാത്ര തുടരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ