വരയും എഴുത്തും..

 


അവർ കമിതാക്കൾ ആയിരുന്നു. കോളേജിൽ ആർട്സ് ക്ലബ്ബിൽ നിറ സാന്നിധ്യം ആയ രണ്ട് യുവ പ്രതിഭകൾ. അവർക്ക് കാപ്പി കുടിച്ചു കൊണ്ട് സംസാരിക്കുവാൻ വിഷയത്തിൻ്റെ ദൗർലഭ്യം ഇല്ലായിരുന്നു.  സമൂഹത്തിൽ എഴുത്തിന് വില ഇടിഞ്ഞു , തനിക്ക് ജനങ്ങളിലേക്ക് എത്തണം എന്നവൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു , നീ എഴുതൂ , ഞാൻ വരയ്ക്കാം. അങ്ങനെ അവർ ഒരു നോവൽ എഴുതി ,  അവളുടെ വാക്കുകൾ വായനക്കാരുടെ ഹൃദയങ്ങളിൽ സ്പർശിച്ചപ്പോൾ അവരുടെ കണ്ണുകൾക്ക് പുത്തൻ ഉണർവ് നൽകിയത് അയാളുടെ വര ആയിരുന്നു. 

അതിനു ശേഷം , അയാളുടെ ദിവസങ്ങൾ എക്സിബിഷനുകളിൽ നീങ്ങിയപ്പോൾ അവൾക്ക് പുസ്തകങ്ങളുടെ ഒരു മറപ്പുര ആയിരുന്നു ഊർജ്ജം നൽകിയത്. ജീവിതം നീങ്ങി നീങ്ങി ഒരുവിൽ രണ്ട് ധ്രുവങ്ങളിൽ , രണ്ട് വീടുകളിൽ , സാഹചര്യങ്ങളിൽ അവർ എത്തിപ്പെട്ടു. 

ഒരു ദിവസം ഒരു വാരികയിൽ ഒരു മുഖ ചിത്രം കണ്ടപ്പോൾ , അയാൾക്ക് വീണ്ടും അവളെ ഓർമ്മ വന്നു. കൈ വിറച്ചു കൊണ്ട് പേരമകൾക്ക് ആ മാസിക അയാൾ നൽകി , "മുത്തശ്ശൻ്റെ കൂട്ടുകാരി ആണ് , ഇത് വലിയ എഴുത്തുകാരി. വിറ വാതം അല്ലേ എനിക്ക് , ഇനി എന്ത് വരയ്ക്കാൻ , അല്ലേ കുട്ടിയെ , "അത് ഒരു ക്ഷീണിച്ച ചിരി ആയിരുന്നു. പക്ഷെ , അയാൾക്ക് സന്തോഷം തോന്നി , തൻ്റെ ഭൂതകാലത്തെ ഏടുകൾ ഓർത്ത്. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌