ദൂതൻ്റെ ദൗത്യം.
ദൂതന്മാർ വെള്ളം പോലെ ആണ്. അയക്കുന്നവരുടെ നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് കർതവ്യ നിർവഹണം മാത്രം ചെയുന്നവർ. ദൂത് അയക്കുന്നവരുടെ മനസ്സും വാക്കും അനുസരിച്ച് ദൂതൻ രൂപവും ഭാവവും വാക്കും മാറ്റുന്നു. ദൂതൻ സന്ദേശത്തിൻ്റെ ജീവിക്കുന്ന പ്രതിബിംബം ആണ്. അത് കൊണ്ട് തന്നെ , ദൂത വാക്യത്തിന് , ദൂതൻ്റെ രൂപഭാവങ്ങൾക്ക് വരെ പ്രാധാന്യം കല്പിച്ചിരിക്കുന്നു. ശകുനം ആയും ദൂതന്മാരെ കണ്ട് വരുന്നു.
ദൂതൻ നൈർമല്യം , സത്യ സന്ധത എന്നിവ ഉള്ളവൻ ആണെങ്കിൽ നന്നായി ഏൽപ്പിച്ച കാര്യം നിർവഹിക്കും. ഒരു സന്ധി സംഭാഷണത്തിന് അടക്കം കെൽപ്പുള്ള പണ്ഡിതന്മാരെ പണ്ട് രാജ്യങ്ങളിലേക്ക് സന്ദേശ വാഹകരായി അയച്ചിരുന്നു. ദൂതന് ബഹുമാനം അത് കൊണ്ട് തന്നെ ഏവരും നൽകി വരുന്നു. ഇന്നും നമ്മുടെ രാജ്യത്തിൻ്റെ പ്രതിനിധികൾ ആയി പോകുന്ന ഉദ്യോഗസ്ഥർക്ക് രാജ്യങ്ങൾ തമ്മിലുള്ള മൈത്രിയുടെ പ്രതീകം എന്ന വണ്ണം നല്ല ബഹുമാനം നൽകി വരുന്നു.
കാളിദാസൻ്റെ മേഘ സന്ദേശത്തിൽ ഭാര്യാവിയോഗത്തിൽ വിഷമിച്ച് ഇരിക്കുന്ന നായകൻ മേഘത്തിൻ്റെ ദൂത് തേടുന്നു , രാമായണത്തിൽ ഹനുമാനും വിഭീഷണൻ മുതലായവരും സന്ദേശ വാഹകർ ആകുന്നുണ്ട്.
സന്ദേശങ്ങൾ പ്രയാണം ആരംഭിക്കുമ്പോൾ , സുഗമം ആയ കാര്യ നിർവഹണം നടക്കുന്നു. ദൗത്യം പൂർണതയിൽ എത്തുന്നു.
നല്ല ദൂതൻ നല്ല സന്ദേശവും...!!!
മറുപടിഇല്ലാതാക്കൂശ്രീദേവിയുടെ എഴുത്തിലെ നന്മ
എന്നും ഉണ്ടാവട്ടെ ❤❤❤