വിചിന്തനം..

 


ഇവിടെ ജാസിൻ്റെ അലസ സംഗീതവും കേട്ട് ഹോട്ടലിൽ സുഹൃത്തിൻ്റെ കൂടെ ഇരിക്കുമ്പോൾ ഒരു മുഖം ഓർമ്മ വന്നു.   തേയില തോട്ടത്തിലെ ഒരു പാവം റോസാ പൂവ് .. തെരേസ. 

അവളെ ഞാൻ കണ്ടത് ഇത് പോലെ ഒരു യാത്ര; ഒരു ട്രിപ്പ് പോയപ്പോൾ ആണ്. മഴ തടസ്സപ്പെടുത്തിയ തുടർ യാത്രയിൽ ചായ കുടിക്കാൻ കയറിയ ഒരു കടയിൽ കയറി വന്ന ഇരുനിറമുള്ള പച്ചപ്പാവാ ടക്കാരി. പട്ടണക്കാരൻ്റെ ഭാവത്തിൽ കൂട്ടുകാരനോട് ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന എൻ്റെ നോട്ടം അവളുടെ ശാലീന സൗന്ദര്യത്തിൽ ആയിരുന്നു. എനിക്ക് ഒരു ചായ കൂടെ വേണം എന്ന് കൈ കൊണ്ട് അവളോട് ആംഗ്യം കാണിച്ചു ഞാൻ. കടക്കാരനോട് അവൾ അത് പറഞ്ഞു. അയാളുടെ സംസാരത്തിൽ നിന്ന് അവളുടെ പേരും അനിയത്തിയുടെ പേരും ഒക്കെ മനസ്സിലാക്കി ഞാൻ. അനിയത്തി അപ്പോഴേക്കും ഓടി കിതച്ചു വന്നു. അടുത്ത് ആണ് അവൾ താമസിക്കുന്നത് എന്ന് അങ്ങനെ മനസ്സിലാക്കി. വീണ്ടും ആ തോട്ടം എൻ്റെ മനസ്സിൽ ഇടം പിടിച്ചു. രണ്ടാമത്തെ യാത്രയിൽ അവളോട് സൗഹൃദം സ്ഥാപിച്ചു. അവൾക്ക് ഞാൻ പട്ടണത്തിൽ നിന്ന് വരുന്ന വലിയ ഒരു സുന്ദരൻ ആയിരുന്നു എന്ന് തോന്നി. കാരണം എന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ  അത്ഭുതവും സന്തോഷവും ബഹുമാനവും ഞാൻ തിരിച്ചറിഞ്ഞു. മൂന്നാമത് ഒരു യാത്ര പോകാൻ ഇരുന്നപ്പോൾ പല കാരണങ്ങൾ കൊണ്ട് നടന്നില്ല. പിന്നെ കിട്ടുന്ന സമയം കൂട്ടുകാരുടെ കൂടെ കുടിച്ച് കൂത്താടി നടന്നു. ആരെയോ കാണുവാൻ കഴിയാതെ , എന്തൊക്കെയോ നഷ്ടപെട്ട പോലെ ഒരു ഓർമ്മയിൽ. 

ഒരു കൂട്ടുകാരി ഉണ്ടായിരുന്നു വീടിൻ്റെ അടുത്ത്. അവളുടെ വേറെ ഒരു കൂട്ടുകാരിയെ കാണുവാൻ കൂടി ഇരിക്കുക ആണ് ഇപ്പോൾ. നഗരത്തിലെ കോളേജിൽ ആണ് അവളുള്ളത്. അടുത്താണല്ലോ. വേണമെങ്കിൽ പോയി കാണുകയും ചെയ്യാം ഇടയ്ക്കിടയ്ക്ക്. ആലോചന തുടങ്ങി കുറച്ച് നേരം ആയപ്പോൾ രണ്ട് പെണ്ണുങ്ങളും എത്തി. കൂട്ടുകാരൻ  ജ്യൂസ് ഓർഡർ ചെയ്തു. 

കൃത്രിമ കൺപീലികൾ നിറഞ്ഞ ആ കണ്ണുകളിൽ എൻ്റെ നോട്ടം തങ്ങി നിന്നില്ല. എന്തൊക്കെയോ പറഞ്ഞ് എങ്ങനെയോ ജ്യൂസ് കുടിച്ചു തീർത്തു. ഞാൻ ഒരിടം വരെ പോയിട്ട് നാളെ എത്തിയേക്കാം. എൻ്റെ ഒരു കൂട്ടുകാരൻ കുറച്ച് മുമ്പ് വിളിച്ചിരുന്നു. യൂ ക്യാരി ഓൺ. അങ്ങനെ വീണ്ടും ആ തേയില തോട്ടം ലക്ഷ്യമാക്കി അയാൾ യാത്ര തുടർന്നു. നിഷ്കളങ്കമായ ഒരു മുഖം തേടി. 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌