ജീവിത സായാഹ്നം

 


ജീവിതത്തിൻ്റെ നല്ലൊരു ഭാഗം അധ്വാനിച്ച് ജീവിത യാത്രയിൽ അവസാനത്തെ ഭാഗത്ത് എത്തുമ്പോൾ , ജീവിത സായാഹ്നത്തിൽ ഒരു പക്ഷെ , വിജയം കൂടെ ഉണ്ടാകാം , ഏകാന്ത യാത്രയും ആകാം. 

 പുതു മരങ്ങളുടെ തണലിൽ , മക്കളുടെ ഇടയിൽ ജീവിതം നയിക്കുന്നവർ , ചെറുതെങ്കിലും സ്വന്തമായി ജോലി അപ്പോഴും തുടരുന്നവർ , (ചിലപ്പോൾ അത് പാടത്തെ കൃഷിയും ആകാം)അങ്ങനെ ചിലർ. 

ചിലർ രോഗങ്ങളുടെ മടിത്തട്ടിൽ മരണത്തെ സ്വീകരിക്കുവാൻ വെമ്പി ജീവിതം തള്ളി നീക്കുന്നു. 

ചിലർ സമ്പന്നതയുടെ കണക്കുകൾ വർദ്ധിപ്പിക്കുന്നു. ചിലർ അപ്പോഴും പ്രയാണം തുടർന്നു കൊണ്ടേ ഇരിക്കുന്നു , രാജ്യത്തെ ഉന്നത പദവികൾ അലങ്കരിക്കുന്നു. 

പക്ഷെ , അദ്ഭുതം തോന്നുന്ന കാര്യം , ബാല്യം ഒരു പോലെ ഏകദേശം കഴിഞ്ഞതിനു ശേഷം , വ്യക്തിത്വം, വിദ്യാഭ്യാസം , ജോലി , താമസം, അനുഭവങ്ങൾ , വിധി എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ഇതിനു കാരണം ആകുന്നതും. 

എഴുപതിനു മേൽ വയസ്സുള്ള  പരസഹായം ആവശ്യമുള്ള മുതിർന്ന പൗരന്മാരെയും , അതേ പ്രായമുള്ള സർവാധികാരി ആയ രാഷ്ട്ര തലവന്മാരെയും  നമുക്ക് കാണുവാൻ സാധിക്കും. 

ലോകത്തിൻ്റെ ഒരു കോണിൽ നാം ഇരിക്കുന്നു. ആരൊക്കെയോ ആകണം എന്ന് വിചാരിച്ച ജീവിതം പിന്നീട് എന്തോ ആയി തീരുന്നു.  ഒരു തലമുറ കഴിയുമ്പോൾ  ഇത് പോലെ മറ്റൊരു തലമുറയുടെ കഥയും മുന്നോട്ട് പോകുന്നു. 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌