കർമ്മ പാശങ്ങൾ..

   Pic courtesy - Vasudevaru narayanaru


മൗനം ഭൂഷണം ആക്കിയ ഒരു ബുദ്ധ ഭിക്ഷു , അതായിരുന്നു അയാൾ. പക്ഷെ , ചിലതൊക്കെ കാണുമ്പോൾ പ്രതികരിക്കണം എന്ന് തോന്നി. ജീവിതത്തിൽ ഇനി ഒന്നും നേടേണ്ടതില്ല , എല്ലാം സാക്ഷി ആയി കാണുവാൻ തുടങ്ങിയിരുന്നു. എങ്കിലും , നിരാലംബരായ മനുഷ്യരുടെ രോദനം കേൾക്കുമ്പോൾ തൻ്റെ സന്യാസം കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ സമൂഹത്തിന് എന്ന് അയാൾ ചിന്തിച്ചു. തൻ്റെ നിഷ്ക്രിയതയ്ക്ക് ധ്യാനം എന്ന പേരിട്ടു ജീവിക്കുവാൻ അയാൾ തയാർ അല്ലായിരുന്നു. 

ഒടുവിൽ കാഷായം അഴിച്ച് വെച്ച് ഒരു പോരാളി ആയി വസ്ത്രം ധരിച്ചു കർമയോഗി ആയി അയാൾ ജീവിതം തുടർന്നു. ശോകം കൊണ്ട് ദീനരായവരെ  നെഞ്ചോട് ചേർത്തു അവർക്ക് കായ്കനികൾ നൽകി , ഉപദേശ നിർദേശങ്ങൾ നൽകി , മനസ്സിൽ പുതു നന്മകൾ മുളപ്പിച്ചു. ഒടുവിൽ , ഒരു ജന സാഗരത്തിൻ്റെ നേതാവ് ആയി , നേർവഴി കാട്ടുന്ന ഗുരു ആയി മാറി. ഒടുവിൽ , ഒരു തണുത്ത പ്രഭാതത്തിൽ പഞ്ച മഹാഭൂതങ്ങളിൽ ആ  നേർത്ത പ്രാണൻ ലയിച്ചു ചേർന്നു. 




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌