തണുപ്പ്..
ജീവൻ്റെ തുടിപ്പ് നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോൾ തണുപ്പ് നമ്മെ ഗ്രസിക്കുന്നു.
വാക്കുകളിലും പ്രവൃത്തികളിലും അത് നിഴലിക്കുന്നു.
തണുപ്പൻ മനോഭാവം എന്നതിന് ഒരു പേരിട്ടു അങ്ങനെ നമുക്ക് നിർവൃതി അടയുകയും ചെയ്യാം.
ലക്ഷ്യം ഉണ്ടായാൽ മുന്നോട്ട് കുതിക്കുവാൻ ശരീരവും മനസ്സും ആഗ്രഹിക്കും. ചൂടോടെ വിജയം നേടുവാൻ നാം വെമ്പിത്തുടങ്ങും. അവിടെ മടിയുടെ , ഉറക്കം തൂങ്ങലിൻ്റെ പേര് മാറ്റി ഉത്സാഹം നിറഞ്ഞ ഒരു മുഖ ഭാവവും പേറി നടന്നു തുടങ്ങും വീണ്ടും.
വഴി അറിയില്ലെങ്കിലും ചോദിച്ച് ചോദിച്ച് കണ്ട് പിടിച്ച് എത്തും. കാരണം നെഞ്ചിൽ നെരിപ്പോട് കത്തുന്നത് പോലെ തോന്നും. ഊർജ്ജം താനേ വന്നു നിറയും. കാരണം അതിൽ പ്രചോദനം ഉണ്ട്. അങ്ങനെ സന്തോഷവുമുണ്ട്.
ജീവിക്കാൻ കാരണം ഉണ്ടെങ്കിൽ , മുന്നോട്ട് നീങ്ങണം. അതില്ലെങ്കിൽ കാരണം ഉണ്ടാക്കി എടുക്കണം.
കാരണം , ആരൊക്കെയോ കാരണം ആയി ജനിക്കാൻ , ഇനി പുതിയ ഒരു തലമുറ ഉണ്ടാകാൻ ഉള്ള കാരണവും നമ്മളിൽ ഉണ്ട്.
അത് കൊണ്ട് , അല്ലെങ്കിൽ അത് കാരണം , കാരണം ഇല്ല എങ്കിലും ഇത് കാര്യമായ ഒരു കാരണമായി കണ്ട് ജീവിതം നയിക്കുക.
അപ്പോഴേക്കും ഉള്ളിൽ പെരുകിയ മഞ്ഞുരുകി പ്രകാശം ഉള്ളിൽ നിറയും. ആത്മാവിൽ സൂര്യ കിരണങ്ങൾ നിറയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ