മഴ... തണുപ്പ് ...
ഒരിക്കലും അത് വെറും മഴ ആയിരുന്നില്ല.
എൻ്റെ നിശ്വാസം അതിൽ അലിഞ്ഞു ചേർന്നിരുന്നു.
മഴയത്ത് ഞാൻ പുഞ്ചിരിച്ചപ്പോൾ അതിൽ എൻ്റെ സന്തോഷം കൂടി ചേർന്നു..
വേറൊരു മണ്ണിൽ പിന്നീട് എത്തിയാലും മഴയുടെ മണവും തണുപ്പും ഒന്ന് തന്നെ ആണല്ലോ .. സന്തോഷം , സമാധാനം.
ഇളം പച്ചപ്പ് നിറഞ്ഞ മരങ്ങളുടെ തണലിൽ പോയി നിൽക്കണം.
ചെറിയ ചാറ്റൽ മഴയിൽ കണ്ണിൽ കുഞ്ഞു മഴമുത്തുകൾ തെറിയ്‌ക്കണം.
പകരം , ഒരു നൂറു മിന്നാമിനുങ്ങുകളുടെ പ്രകാശം കണ്ണിൽ പരക്കണം..
അതിൽ കൂടി മങ്ങിയ നീലിച്ച ആകാശത്തെ നോക്കി കണ്ണ് ചിമ്മണം.
എന്നിട്ട് വീണ്ടും വീണ്ടും തണുപ്പ് ഉള്ളിലേക്ക് നിറയ്ക്കണം.
കാരണം , അത് ഒരു ആശ്വാസം ആണ്.
തെളിനീർ ഉറവ കാണും പോലെ ,
എവിടെയോ കളഞ്ഞ ഒരു രത്നം തിരിച്ച് കിട്ടുന്നത് പോലെ ,
മനസ്സ് നിറയുന്നത് പോലെ ഒരു ഇത്.
അതാണ് മനസ്സ് നിറയ്ക്കുന്ന മഴ എനിക്ക്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ