യോഗി...

 


അയാൾക്ക് സമയം ആയിരുന്നു എല്ലാം. കഴിഞ്ഞു പോയ സമയം ഇനി വരില്ല എന്ന് അറിയാവുന്നത് കൊണ്ട് ഇനി ഒരിക്കലും ഒരാളും അത് തന്നിൽ നിന്നും ഇല്ലാതാക്കരുത് എന്ന് അയാൾ തീരുമാനിച്ചിരുന്നു. അത് കൊണ്ട് , സമൂഹത്തിന് വേണ്ടി സേവ ചെയ്യുവാൻ , ചിന്തിക്കുവാൻ ഉള്ള സമയം കഴിയുമ്പോൾ അയാൾക്ക് പിന്നീട് ഉള്ള സമയം ധ്യാനത്തിൻ്റേത് മാത്രം ആയിരുന്നു. 

 തൻ്റെ ചിന്തകളെ മന്ത്ര തരംഗങ്ങളിൽ ലയിപ്പിച്ച് ഒരു അസ്ത്രമായി അന്തരീക്ഷത്തിലേക്ക് അയാൾ അയച്ചു കൊണ്ടിരുന്നു. 

അയാളുടെ നിശ്വാസത്തിലെ ചൂടിന് പോലും ഗാംഭീര്യം ഉണ്ടായിരുന്നു. കാരണം അയാളുടെ ജന്മ ലക്ഷ്യം മാത്രമേ അയാൾ ചിന്തിച്ചിരുന്നുള്ളൂ. അതൊരു തപസ്സ് ആയിരുന്നു. മൗനത്തിൻ്റെ ഭാഷയിൽ മാറ്റങ്ങൾ കൊണ്ട് വരുവാൻ ഉള്ള ഒരു ഭഗീരഥ പ്രയത്നം. 

പുറത്ത് രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചെറു കിളികൾ ചിലയ്ക്കുമ്പോൾ ലോകത്തിന് വേണ്ടി പ്രാർഥനയിൽ ഇരിക്കുമ്പോൾ അയാൾ അത് ശ്രദ്ധിച്ചു കൊണ്ടിരിക്കും.  പ്രകൃതിയെ വണങ്ങും. 

വീണ്ടും അശ്രുബിന്ദുക്കളിൽ ഈശ്വരനെ ദർശിക്കും. ഈശ്വരനും സൃഷ്ടിയും ഒന്നിക്കുമ്പോൾ ആ നിമിഷം അയാൾ ഒരു യോഗിയായി മാറും. 

സമയത്തെ നിരീക്ഷിച്ച് സമയം കളയുന്നവൻ ആണ് , അത് കൊണ്ട് അവനു നഷ്ടം ഇല്ല . അവനാണ് യോഗി. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌