ചിന്തകളുടെ നെരിപ്പോടുകൾ .

 


ജീവിതത്തിൽ നേടുന്നത് തേടുന്നത് മാത്രം , കൂടുതൽ കിട്ടിയാലും കുറവ് കിട്ടിയാലും എന്തെങ്കിലും ദൈവം തന്നുവല്ലോ. സന്തോഷം . 

ജീവൻ തന്ന ദൈവത്തിനു മരണം വിധിക്കുവാനും അറിയാം. അത് അവൻ നോക്കിക്കൊള്ളും. 

ജന്മം തന്ന ദൈവത്തിനു ജീവിക്കുവാൻ ഉള്ള വഴി കാണിക്കുവാൻ സാധിക്കും. പരിശ്രമിച്ചാൽ ചെറുതെങ്കിലും ഒരു വഴി തെളിഞ്ഞു വരും. കാത്തിരിപ്പും ക്ഷമയും ആത്മവിശ്വാസവും ഇതിന് സഹായിക്കും. 

മനസ്സ് ശുദ്ധം എങ്കിൽ ഭയക്കേണ്ടതില്ല , ഒന്നിനെയും ആരെയും. ഇന്നല്ലെങ്കിൽ നാളെ , ചിലപ്പോൾ അടുത്ത തലമുറ ആകുമ്പോൾ ആണെങ്കിലും സത്യം തെളിഞ്ഞു വരും. 

ബോധ്യം വേണ്ടത് സ്വന്തം മനസ്സിലും ദൈവത്തിൻ്റെ മുമ്പിലും മാത്രം. 

ഒരാളും ദൈവമല്ല , സാഹചര്യങ്ങൾ മാറിയാലും ആരോപണങ്ങൾ ഉണ്ടായാലും എല്ലാം ക്ഷണികം മാത്രം. 

സ്വയം മനസ്സിലാക്കാൻ പറ്റിയാൽ സന്തോഷം , സമാധാനം. 

എല്ലാം കാണുക , അറിയുക , മനസ്സിലാക്കുക. ഈ അനുഭവങ്ങളുടെ സാക്ഷി ആയി മാറുക. അങ്ങനെ ഒരു യാത്ര ആയി ജീവിതം മാറുമ്പോൾ ഒരു രസം തോന്നും. 

ഒരാൾക്ക് എങ്കിലും നിങ്ങളെ ജീവിതത്തിൽ അഭയം ആയി തോന്നും. അത് കൊണ്ട് ജീവിക്കണം.

ജീവൻ തന്ന ദൈവത്തിൻ്റെ ഉപകരണങ്ങൾ മാത്രം ആണ് എല്ലാവരും. ഒന്നും സ്വന്തം അല്ല , എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാനും തയാർ ആകണം. അപ്പോഴാണ് ജീവിതത്തിൽ ഭാരം ഇല്ലാതെ ആകുന്നത്. 

ദുഖം അനുഭവം മാത്രം ആക്കാൻ സാധിക്കും. അഭിനയിക്കുക , വീണ്ടും അടുത്ത ഭാവത്തിലേക്ക് മാറുക. 

സുഖത്തിലും ജാഗ്രത പുലർത്തണം. സഹായിക്കണം. നിഷ്പക്ഷത പുലർത്തണം. മൗനവും ആവശ്യമെങ്കിൽ ധരിക്കണം. 

എല്ലാം കാല്പനികത മാത്രം , മായ പോലെ വന്നു പോകുന്ന കുറെ നിമിഷങ്ങൾ ആണ് ജീവിതം. കാലുറപ്പിച്ച് നടന്നു ദൂരങ്ങൾ താണ്ടുക. 





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌