വെറുപ്പും സ്നേഹവും.
ഒരു വ്യക്തിയെ അറിയുമ്പോൾ നമ്മളെ നമ്മുടെ വ്യക്തിത്വത്തെ അവർ അംഗീകരിക്കുന്നില്ല എന്ന് തോന്നുമ്പോൾ ഉണ്ടാകുന്ന പ്രതികരണം വെറുപ്പ് ആണെങ്കിൽ അവരെ ഇഷ്ട്ടപെട്ടു പോകുന്ന അവസ്ഥ ആണ് സ്നേഹം.
സ്നേഹത്തിൻ്റെ നീ എൻ്റെ മാത്രം എന്ന് പറയുന്ന ഒരു തരം രൂപം ആണ് ഒരു പരിധിയിൽ കൂടുതൽ ആകുമ്പോൾ വെറുപ്പ് എന്ന വികാരം.
പക വെറുപ്പിൻ്റെ അനന്തരം ആയി ഉണ്ടാകുന്ന വികാരം ആണ്.
അത് കൊണ്ട് സ്നേഹത്തിൻ്റെ വെളിച്ചത്തിൻ്റെ തെളിച്ചം ചാരം മൂടിയ പുക ആയി മാറുമ്പോൾ അത് വെറുപ്പായി പുറമെ കറുത്ത് കാണുന്നു. മുഖം കറുത്തു എന്ന് പറയില്ലെ.. അതാണ് വെറുപ്പ്.
വെറുപ്പിൻ്റെ കൂടെ ദേഷ്യവും രൂക്ഷമായ പ്രതികരണ മനോഭാവവും കൂടി കയറി വരുന്നു.
സ്നേഹം കിട്ടാതെ വരുമ്പോൾ സങ്കടത്തിൽ നിന്ന് പലപ്പോഴും അടുത്ത ഘട്ടം എന്ന പോലെ ആ വ്യക്തിയോട് ഉള്ള വെറുപ്പിലേക്കും മനസ്സ് വഴി മാറുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ