സിനിമയും ജീവിതവും.

  


സിനിമയും ജീവിതവും ചിലപ്പോൾ ഒരേ പാളത്തിൽ എന്ന പോലെ ഓടാറുണ്ട്. നായകൻ ജീവിതത്തിൽ  പ്രശ്നങ്ങളിൽ പെടുമ്പോൾ ആ സമയം ഒപ്പം കുറെ കൂട്ടുകാർ ഉണ്ടാകുന്നു സഹായിക്കുവാൻ. പിന്നെ , അവസരം പോലെ വരുന്ന നായകൻ്റെ ഫിലോസഫി ഡയലോഗുകളും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ഇടപെടലുകളും പലരും സ്വന്തം ജീവിതത്തിലും അനുകരിക്കാൻ ശ്രമിക്കുന്നത് കാണാറുണ്ട്.

 സിനിമ സാധാരണക്കാരന് വിനോദം മാത്രം അല്ല, സ്വയം വിലയിരുത്തി വിചാരങ്ങളും അഭിപ്രായങ്ങളും    ഉരുത്തിരിയുന്ന ഒരു ആസ്വാദന മേഖല കൂടി ആണ്. 

ഏത് പാതിരായ്ക്കും സിനിമ കാണുവാൻ, അതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ സിനിമ ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക അഭിനിവേശം തന്നെ ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് തന്നെ സിനിമക്ക് ഉള്ള സ്വീകാര്യത മറ്റൊരു കലാ സൃഷ്ടിക്കും ഇല്ല. 


ഒരു പുസ്തകം വായിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ സിനിമയിൽ കൂടി നൽകുവാൻ സാധിക്കും. പ്രേക്ഷകനെ സ്വാധീനിക്കുവാനും ഇത് വഴി വേഗത്തിൽ സാധിക്കും. 

ജീവിതത്തിനേക്കാൾ നിറമേറിയ ഫ്രയിമുകളും സിനിമയിൽ കാണുവാൻ സാധിക്കും.  പ്രണയവും ഹാസ്യവും എന്തിന് വാത്സല്യവും പ്രതികാരവും വരെ ഒരു പൊടിക്ക് സിനിമയിൽ കടുപ്പം കൂട്ടി കാണിക്കാറുണ്ട്. കടുപ്പമേറിയ ചായയ്ക്ക് രുചി കൂടും എന്ന് പറയും പോലെ ഉള്ള ഒരു വിചാര ധാര ആകാം ഇതിൻ്റെ പിന്നിലും. 

ജീവിതത്തിൽ ചിന്തകളും അനുഭവങ്ങളും പശ്ചാത്തലത്തിൽ നേരത്തെ തന്നെ ഉള്ളപ്പോൾ മനസ്സിൽ ഒരു രൂപരേഖ ഇടം പിടിച്ചിട്ടുണ്ട് നേരത്തെ തന്നെ . അതേ സമയം , സിനിമയിൽ അതിനായി കുറച്ച് ഫ്ലാഷ്ബാക്കും പശ്ചാത്തല സംഗീതവും ഗാനരംഗങ്ങളും ആവശ്യം ആയി വരുന്നു. 

ജീവിതത്തിൽ നമ്മൾ ഓരോരുത്തരും മുഖ്യ വേഷം എടുത്ത് അണിയുന്നു. സിനിമയിൽ വേറെ ഒരു നടൻ അത് ചെയ്യുന്നു. അത്ര മാത്രം.

അങ്ങനെ കഥ തുടരുന്നു. 


അഭിപ്രായങ്ങള്‍

  1. 🙏👍.. പുതിയ തലമുറയെ വഴിതിരിച്ചു വിടുന്നതിലും മലയാള സിനിമയുടെ സ്വാധീനം ഉണ്ട്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌