മടിയും മടുപ്പും
പുറത്ത് തണുപ്പ് , അകത്തുള്ളവർക്ക് മടുപ്പ്..
പുറത്ത് ഇറങ്ങുന്നില്ല , മടിയും മടുപ്പും തണുപ്പും.
വാക്കുകൾ പറയുവാനും കേൾക്കുവാനും വയ്യ , അത് കൊണ്ട് അകത്ത് ഒറ്റയ്ക്കിരുപ്പ്.
ഏകാന്തത നല്ലത് തന്നെ , മനസ്സിൻ്റെ ഉള്ളിൽ ഊഷ്മളമായ ചിന്താജാലകം തുറന്ന് ഇടാമല്ലോ. സ്വന്തം നെരി പ്പോടിൽ എരിയുന്ന കുറച്ച് ചിന്തകളിൽ രമിച്ചു കൊണ്ട് നിമിഷങ്ങൾ തള്ളി നീക്കിടാം.
ശ്വാസ നിശ്വാസം ശ്രവിച്ചു ശ്രദ്ധിച്ചു പിന്നീട് നിദ്രയുടെ മടിത്തട്ടിൽ അഭയം തേടാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ