മോക്ഷം ...
ജന്മങ്ങൾ കഴിഞ്ഞു പോയി , മോക്ഷം തേടി ഉള്ള യാത്രയിൽ.
പല സ്ഥലങ്ങളിൽ , പല രൂപങ്ങളിൽ , പല ചിന്തകളിൽ സഞ്ചരിച്ചു. അന്നത്തെ പാതകൾ ഇന്ന് ഈ വർഷങ്ങളിൽ വീണ്ടും തേടി നടന്നു. ഒരു പിടി അനുഭവങ്ങൾ പേറി , ഓർമ്മകളിൽ മുങ്ങി നിവർന്ന് ഒടുവിൽ മോക്ഷ പ്രാപ്തി കൈവരിക്കുവാൻ മാത്രം ആയി ജീവിക്കുന്നു. സ്വന്തം അസ്തിത്വം തിരിച്ചറിയുന്ന ദിവസം ആണ് മോക്ഷം കിട്ടുക. അത് മറ്റൊരു ശക്തി അല്ല തരുന്നത്. സ്വയം തേടി കണ്ടെത്തുന്ന വില പിടിപ്പുള്ള ഒരു സത്യം. അതാണ് ജീവന് മോക്ഷം.
പ്രകാശം സ്വന്തമുള്ളിൽ ഉണ്ട് , അത് കാണുന്നത് , അറിയുന്നത് മോക്ഷം.
മരണവും ജീവിതവും ഒന്ന് തന്നെ എന്ന് തിരിച്ചറിയുന്ന നിമിഷം മോക്ഷം.
കണ്ണ് അടഞ്ഞാലും തുറന്നിരുന്നാലും കാണുന്നത് ഒരു പോലെ ആകുന്നത് മോക്ഷം.
മരണത്തിൻ്റെ സ്വാദ് ഇഷ്ടപ്പെടുന്നതും ജീവിതത്തിൻ്റെ ഹൃദയ സ്പർശിയായ അനുഭവങ്ങളെ സ്വാംശീകരിച്ച് വിശകലനം ചെയ്യുന്നതും മോക്ഷം.
പ്രകടവും അസ്പഷ്ടവും ആയതിനെ ഒരു പോലെ മനസ്സിലാകുന്നത് മോക്ഷം നേടി കഴിയുമ്പോൾ.
ഉണ്ട് എന്നതും ഇല്ല എന്നതും ഒരു പോലെ ആകുന്നത് മോക്ഷം .
രണ്ടാമത് ഒന്നില്ല , ഒന്നേ ഉള്ളൂ . അദ്വൈതം അതാണ് , അത് തന്നെ ആണ് മോക്ഷം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ