യാത്രികൻ
അയാളും കുറെ ചിന്തകളും പിന്നെ അയാളുടെ അഭ്യുദയകാംക്ഷികളായ കുറെ മനുഷ്യരും .. സമാന്തരമായി പല ജീവിതങ്ങൾ മുന്നോട്ട് പോകുന്നുണ്ടായിരുന്നു.
ചില മുഖങ്ങൾ ചിന്തിപ്പിച്ചു , ചിലത് ചിരിപ്പിച്ചു , ചിലത് ഭ്രമിപ്പിച്ചു , മറ്റു ചിലത് അയാളുടെ ഉള്ളിലെ മൃഗത്തെ മുഖാമുഖം കാട്ടി കൊടുത്തു. അയാളും അങ്ങനെ അവരിലൂടെ സ്വന്തം പരിണാമം അറിയുക ആയിരുന്നു.
ആരൊക്കെയോ കൂടെ നിൽക്കുവാൻ വെമ്പി , ചിലർ തള്ളി മാറ്റുവാൻ ശ്രമിച്ചു. അയാളിൽ അവർക്ക് എന്തോ പ്രത്യേകത തോന്നിയിരിക്കണം. പക്ഷെ , അയാൾക്ക് ജീവിതം യാത്രകളുടെ ഒരു ഘോഷ യാത്ര മാത്രം ആയിരുന്നു. മനുഷ്യ മനസ്സും ശരീരവും വാക്കും പ്രവർത്തിയും ഒക്കെ അളന്ന് അവയെ സ്വന്തം അനുഭവങ്ങളുടെ കണക്ക് ബുക്കിൽ എഴുതി സൂക്ഷിക്കുന്ന ഒരു റോബോട്ട് ആയിരുന്നു അയാൾ. കൺമുമ്പിൽ കാണുന്നത് ഒപ്പിയെടുത്ത് മനസ്സിൽ കുറിക്കുന്ന , എല്ലാം ദൈവത്തിനു വേണ്ടി മാത്രം രേഖപ്പെടുത്തുന്ന ഒരു യന്ത്രം.
അടുത്ത രാജ്യം ലക്ഷ്യമാക്കി അയാൾ നീങ്ങി. പുതിയ ലോകം തേടി , അറിവുകൾ തേടി , അനുഭവങ്ങൾ തേടി. ഒരാളുടെ ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിനെ മറ്റൊരു തരത്തിൽ ലഘൂകരിച്ച് പുതിയ ആൾക്കൂട്ടത്തിലേക്ക് കടത്തി വിടുന്ന ദൈവത്തിൻ്റെ വെറും ഒരു ഉപകരണം, ഒരു ചാലകം ആയിരുന്നു അയാൾ.
അത് കൊണ്ട് സഞ്ചാരി ആകുക എന്നത് അയാളുടെ നിയോഗവും ആയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ