നന്മയാണ് നീ.
നിൻ്റെ ചിരി നിറഞ്ഞ് ഒഴുകുന്ന പുഴ പോലെ തെളിമയും സൗന്ദര്യവും ഉള്ളത് ആയിരുന്നു. കണ്ണുകളിൽ തിളക്കം നിഴലിച്ചിരുന്നു. എൻ്റെ ആധികൾ അവയിൽ അലിഞ്ഞ് ഇല്ലാതായി. മറ്റൊരു ജന്മം ജനിച്ചവനെ പോലെ ഞാൻ ജീവിതത്തിൽ പുതിയ ഉണർവ് ലഭിച്ചവൻ ആയി. പേര് അറിയേണ്ട കാര്യം ഉണ്ടെന്നു തോന്നിയില്ല. നിൻ്റെ മനസ്സ് നന്മ നിറഞ്ഞത് ആണെന്ന് ഞാൻ മനസ്സിലാക്കി. നിൻ്റെ പേര് എൻ്റെ ഉള്ളിൽ നന്മ എന്ന് ഞാൻ മന്ത്രിച്ചു.
വേറെ ആരൊക്കെയോ കൂടെ ഉണ്ടായിരുന്നു എന്ന് തോന്നി. ഈ യാത്രയിൽ ഞാൻ സന്തുഷ്ടൻ ആണ്. കാരണം ഒരു വഴിയിൽ കൂടി വെറുതെ നടന്നപ്പോൾ കണ്ടത് നിൻ്റെ മുഖം ആണ്.
യാദൃശ്ചികം ആയി ഒരു പൂക്കാലം വന്ന പോലെ മഞ്ഞിൻ്റെ കുളിർമ്മ പോലെ , മറ്റെന്തൊക്കെയോ തോന്നി . ഇനി കാണാൻ പറ്റുമോ എന്ന് അറിയില്ല. ഇങ്ങനെ ഒരു ദിവസം ഉണ്ടായല്ലോ ജീവിതത്തിൽ. ദൈവമേ നന്ദി.
എൻ്റെ ദിവസങ്ങൾ ഇനി തള്ളി നീക്കുവാൻ ഒരു ഓർമ്മച്ചെപ്പ് സമ്മാനമായി തന്നിട്ടാണ് നീ പോയത്.
എനിക്ക് അത് മതി. വീണ്ടും നീ തന്ന ചിരി എൻ്റെ ഉള്ളിൽ നിറഞ്ഞു. കണ്ണുകൾ അടഞ്ഞു.
യാദൃശ്ചികം ആണോ യാദൃച്ഛികം ആണോ ശരി?
മറുപടിഇല്ലാതാക്കൂയാദൃശ്ചികം എന്നാണ് എന്ന് തോന്നുന്നു.
ഇല്ലാതാക്കൂ