വെളിച്ചപ്പാട്
സ്വയം അറിയാതെ എന്തൊക്കെയോ ആയി തീരുന്ന ജന്മം.
ആർക്കോ വേണ്ടി ജനിച്ച് ജീവിക്കുന്നു.
ജീവിതത്തിൻ്റെ ചരട് ദൈവത്തിൻ്റെ കൈയ്യിൽ ആണ് , ഞാൻ വെറും സന്ദേശ വാഹകൻ.
സന്തോഷവും സങ്കടവും ദേഷ്യവും മിന്നിമറയുമ്പോൾ അവ എൻ്റെ ഉള്ളിൽ ഉള്ളവ അല്ല എന്ന് എനിക്ക് അറിയാം.
പക്ഷെ , എൻ്റെ ശരീരത്തിന് വേറെ ഉപയോഗമില്ല, യന്ത്രം ആണത് .
എനിക്ക് കുടുംബം ലോകം ആണ് , എനിക്ക് മാത്രം ആയി മറ്റൊന്നും ഇല്ല .
അധികം ചിന്തിക്കാറില്ല, കാരണം നിയന്ത്രണം എൻ്റേതല്ല.
എന്തിന് ജനിച്ചു എന്ന് അറിയില്ല , അത് കൊണ്ട് ജീവിക്കാനും മരിക്കാനും ഒരു പോലെ കഴിയും.
പറയുവാൻ ഏറെ ഉണ്ടാകാം , എന്തിന് പറയുന്നു , കാരണം പോലും അറിയാതെ ... ഒരു പക്ഷെ , ഒരു നാൾ ഒരു വെളിപാട് ഉണ്ടാകുമായിരിക്കാം .
അത് വരെ വഴിപാട് പോലെ വെളിച്ചപ്പാട് ആയി ജീവിതം തുടരാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ