രൂപാന്തരം

 


രണ്ട് രൂപങ്ങൾ തമ്മിൽ ഉള്ള അന്തരം വളരെ വലുതാണ്. അത് കൊണ്ട് തന്നെ രൂപാന്തരം സംഭവിക്കാൻ കുറച്ച് സമയം എടുക്കുന്നത് നല്ലത് തന്നെ. ഒരു പൂമ്പാറ്റ ഉയർന്നു വരുമ്പോൾ അതിനു അതിൻ്റേതായ ഒരു സ്വത്വം ഉണ്ട്. അസ്തിത്വം ഉണ്ട്. മാറ്റങ്ങൾ വരുത്തുവാൻ സതതം ചുറ്റും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യേണ്ടതായി വരും. 

ഗതിവേഗം വർധിക്കുമ്പോൾ ഊർജ്ജവും കൂട്ടേണ്ടതായി വരും. മൗനം പാലിച്ചു കൊണ്ട് , സംയമനം ധരിച്ചു കൊണ്ട് മൂർച്ച കൂട്ടേണ്ടതായി വരും വാക്കുകൾക്കും ചിന്തകൾക്കും പ്രവർത്തികൾക്കും. ചിലപ്പോൾ അതിർത്തികൾ ഭേദിക്കേണ്ടി വരും സത്യം കണ്ടെത്താൻ. 

വ്യക്തികളും എന്തിന് സ്ഥലങ്ങൾ പോലും മാറി കൊണ്ടിരിക്കുന്നു ഓരോ നിമിഷവും. 

മാറ്റത്തിൻ്റെ സന്ദേശം പ്രത്യക്ഷത്തിൽ മനസ്സിലാക്കി തരുന്ന ഒരു ഘടകം മാത്രം ആണ് രൂപാന്തരം. 

രൂപത്തിൽ ഉള്ള അന്തരത്തിലും ആഴമുള്ള കടല് പോലെ ആണ് ചിന്തകളുടെ വേലിയേറ്റത്തിൽ ഉള്ള മാറ്റങ്ങൾ. വഴി മാറി ഒഴുകുന്ന പുഴ പോലെ ഗഹനമായ, പ്രവചനാതീതമായ മാറ്റങ്ങൾ. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌