ചിന്തകളും വാക്കുകളും...

 


ചിന്തകളും വാക്കുകളും പ്രവർത്തികളും ഒന്നിച്ച് ഒരു പോലെ പോയാൽ നല്ലതായിരിക്കും. 

ഇല്ലെങ്കിൽ ആത്മാവ് ഉള്ളിൽ നിന്ന് നൊമ്പരപ്പെടും. കാരണം നമ്മുടെ ചിന്തകളുടെ വ്യാപ്തി വാക്കുകളിൽ കൊണ്ട് വരാൻ പറ്റാതെ വരുമ്പോൾ ഒരു തരം മ്ലാനത  നമുക്ക് അനുഭവപ്പെടും. 

എന്തിന് കടല് പോലെ ചിന്തിക്കുന്നു എന്ന് ചോദിച്ചാൽ , സ്വാതന്ത്യം ചിന്തകളിൽ കൂടി നേടുവാൻ എന്നത് ആയിരിക്കാം പലർക്കും കാരണം. 

സാഹിത്യത്തിന് അതിരുകളില്ല , കാല്പനികമായ സ്വന്തം ദർശനങ്ങളിൽ മുഴുകി കുറേ സമയം , അല്ല ഒരു പക്ഷെ ജീവിതം മുഴുവനും ഒരാൾക്ക് മുന്നോട്ട് നയിക്കുവാൻ സാധിക്കും.

ഒരു പൂവ് വിടരുന്നത് പോലെ മനസ്സിൽ സന്തോഷം നൽകുന്ന ചിന്തകളെ താലോലിക്കാൻ അത് കൊണ്ട് തന്നെ ഇഷ്ടം ഏറും . 

വായിക്കുന്നവർക്ക് ഒരു നേരത്തെ ആശ്വാസം ആ വാക്കുകളിൽ നിന്ന് ഉണ്ടായാൽ , അത് തന്നെ സന്തോഷം. 

ജീവിതത്തെ മാറ്റി മറിക്കുവാൻ എല്ലാവർക്കും ഒരു പോലെ കഴിയണം എന്നില്ല. എങ്കിലും അവസാനം പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനം പോലെ മരണം എത്തുന്നതിനു മുമ്പ് കുറച്ച് സമയം എഴുത്തിലേക്ക് , അതിൻ്റെ മായിക ലോകത്തേക്ക് ഇടയ്ക്ക് ഊളിയിട്ട് ഇറങ്ങുന്നു എന്ന് മാത്രം. 

ഇടവേളകളിൽ ജീവ ശ്വാസം തന്നെ എഴുത്തായി മാറും അത് ഇഷ്ടപ്പെടുന്നവർക്ക്. ഒരു പക്ഷെ , എഴുത്തുകാരൻ വായു നൽകിയാൽ ശ്വാസം കിട്ടുന്നത് , പ്രാണൻ കിട്ടുന്നത് വായനക്കാരന് ആയിരിക്കും. അങ്ങനെ  ആ പ്രക്രിയ അനുസ്യൂതം തുടരുന്നു. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌