കാളി..
കണ്ണുകളിൽ അഗ്നി ജ്വലിച്ചത് ആരും കണ്ടില്ല. കാണില്ല കാരണം ചതിയുടെ ആഴങ്ങൾ അവയിൽ ഇല്ല. അവ തീക്ഷ്ണം തന്നെ ആയിരുന്നു. ചതിയുടെ ആഴങ്ങളിൽ കിടക്കുന്ന കൊച്ചു മീനുകൾ പോലെ ഉള്ള കണ്ണുകളെ ഭസ്മം ആക്കുവാൻ അവയ്ക്ക് കഴിവുണ്ടായിരുന്നു.
രൗദ്രം ഒരു ഭാവം ആണ്. മനസ്സിൻ്റെ അവസ്ഥ.
അമ്മയുടെ വാത്സല്യം അടുത്തേക്ക് വിളിക്കുമ്പോൾ , രൗദ്രം പൂണ്ട ഭാവം ഭക്തനെപ്പോലും ആട്ടിപ്പായിക്കും.
ദുർഗ്ഗ അഭയം നൽകുന്നവളാണ് .
പക്ഷെ , മുന്നോട്ട് പോകുമ്പോൾ ജീവിതം ഭക്തന് ദുസ്സഹമാകുമ്പോൾ അവൾക്ക് ശൂലം എടുത്തേ പറ്റൂ. കാരണം , ഭയമല്ല അവൾക്ക് , അഭയദായി ആണ് അവൾ ..
ഭക്തൻ്റെ മനസ്സ് നിറയുമ്പോൾ ക്ഷീരം കൊണ്ട് അഭിഷേകം ചെയ്യുന്നത് പോലെ അവൾക്ക് ശാന്തത ലഭിക്കും. മറിച്ച് ആയാൽ രുധിരം ആയിരിക്കും പാനം.
കാലത്തെ കാലു കൊണ്ട് ചവിട്ടി നിയന്ത്രിക്കുന്നത് അവൾ ആണ്.
അമ്മ , മഹാകാളി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ