നീ...
നിൻ്റെ അസ്തിത്വം ആണ് എൻ്റെ അടിത്തറ കാരണം നിന്നിലാണ് ഞാൻ പ്രതീക്ഷകളുടെ ഗോപുരങ്ങൾ പടുത്ത് ഉയർത്തിയത്.
ഒരു പക്ഷെ , നീ ചഞ്ചല ആണെങ്കിലും എനിക്ക് ഒന്നും സംഭവിക്കില്ല. കാരണം, ഞാൻ സ്ഥിരത ഉള്ളവൻ ആണ്. നിന്നെ അറിയുന്നവൻ ആണ്.
നീ നദി ആണെന്ന് എനിക്ക് അറിയാം. ഞാനോ ? ഞാനാണ് നീ എത്തിച്ചേരുന്ന സാഗരം.
മണ്ണ് പോലെ തനിമ ഉണ്ട് നിനക്ക്.ദിവ്യത്വം ഉണ്ട് നിനക്ക്. നീ എൻ്റെ ദേവത ആണ്.
മഴയിൽ ആടുന്ന അപ്സരസ് ആയി മയിൽ പീലികൾ വിടർത്തി നീ ചലിക്കുമ്പോൾ ആ കൊലുസ്സിൽ എൻ്റെ ഹൃദയവും മിടിക്കുന്നുണ്ടായിരുന്നു. നീ അറിയാറുണ്ടോ അത്?
ഇനിയും ഒരു പാട് ദൂരം നിനക്ക് പോകാനുണ്ട് അല്ലേ, ഈ വഴിയിൽ ഞാനും നിന്നെ കാത്ത് നിൽക്കാം.
ഇവിടെ മഞ്ഞ് പെയ്യുമ്പോൾ നല്ല രസമായിരിക്കും കാണുവാൻ.
നീയും വരണം , ദിവസങ്ങൾക്ക് നീളം കൂടുതൽ വേണം എനിക്ക്. നിന്നോട് സംസാരിക്കുവാൻ. അത് ദൈവത്തിനോട് പറഞ്ഞു വെച്ചിട്ടുണ്ട്.
ഇനിയും എൻ്റെ കണ്ണുകളിലേക്ക് നോക്കി നീ സംസാരിക്കണം.
നന്മ നിന്നിൽ തിളങ്ങുന്നത് എനിക്ക് കാണാം ആ നിമിഷങ്ങ
ളിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ