മായ
നീ മായ ആണ്. എന്നെ സ്നേഹത്തിൻ്റെയും വിഷമത്തിൻ്റെയും പാരമ്യത്തിലേക്ക് തള്ളി വിട്ടു കൊണ്ട് ഇടയ്ക്കിടെ നീ അപ്രത്യക്ഷ ആകാറുണ്ടല്ലോ ..
നിൻ്റെ കൂടെ ഇറങ്ങി വരുമ്പോൾ ഒരു സമുദ്രത്തിൽ ഇറങ്ങുന്നത് പോലെ തോന്നാറുണ്ട്. നീ അത്ര മേൽ ആഴമുള്ളവളാണ് .
നിൻ്റെ ചിന്തകളുടെ സാഗരത്തിൽ ഞാനും മുങ്ങി നിവരാറുണ്ട് . അവ നിൻ്റെ തിരമാലകൾ ആണെങ്കിലും എനിക്ക് അവയിൽ നിന്ന് അതിനു ശേഷവും മോചനം കിട്ടാറില്ല. പിന്നീടുള്ള പല നിമിഷങ്ങളിലും എൻ്റെ മനസ്സിൽ അവ അല തല്ലാറുണ്ട് .
ഇതെല്ലാം കഴിഞ്ഞ് ഒരു നാൾ നീ പറയും , ഇതെല്ലാം എൻ്റെ പഴയ കാലത്തിൻ്റെ നിറം മങ്ങിയ നാണയത്തിൻ്റെ ഭാഗം ആയിരുന്നു എന്ന്.
അപ്പോഴും ഞാൻ മനസ്സിൽ ആ നാണയത്തിൻ്റെ ഭാഗങ്ങൾ നോക്കി ഇരിക്കുകയാകും.
അത് കൊണ്ട് , എന്നെക്കാൾ മുന്നോട്ട് കുതിച്ച് എന്നും പോകാറുള്ള , ചിന്തകൾക്കും പ്രവൃത്തികൾക്കും ശരത്തിൻ്റെ വേഗതയുള്ള നീ ഒരു മായ തന്നെ ആണ്.
എനിക്ക് നിൻ്റെ വേഗത അപ്രാപ്യം ആണ്. അത് കൊണ്ട് ചുരുളഴിയാത്ത, പിടി തരാത്ത ഒരു മരീചികയാണ് നീ എനിക്ക്.
എൻ്റെ മായ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ