ലഹരി...
പലർക്കും എന്തെങ്കിലും അളവിലും കൂടുതൽ കിട്ടിയാൽ ആണ് ലഹരി. പക്ഷേ , എനിക്ക് നിന്നെ കിട്ടിയില്ല എന്നത് കൊണ്ട് ആണ് ലഹരി കയറിയത്. എനിക്ക് മനസ്സിലായത് നീ ഒരു മരീചിക പോലെ ആണെന്നാണ്. കാരണം , ഒരിക്കലും എൻ്റെ അടുത്ത് നീ ഉണ്ടായിരുന്നില്ല.
എങ്കിലും നിന്നെ ദൂരെ നിന്ന് ഞാൻ മോഹിച്ചു. ഒരുപാട് വട്ടം കാണുവാൻ ആഗ്രഹിച്ചു.
പ്രായം കൂടും തോറും പഴകുന്ന വീഞ്ഞ് പോലെ പ്രണയം മനസ്സിൽ നുരയുമ്പോൾ പ്രത്യേകിച്ച് നിനക്ക് തരുവാൻ എൻ്റെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. എൻ്റെ ചിന്തകളിൽ ഞാൻ അഭിരമിച്ചു , അത്ര തന്നെ.
നീ എൻ്റെ ലഹരി ആയത് എന്ത് കൊണ്ടെന്നാൽ ഞാൻ എന്നെത്തന്നെ മറക്കും നിന്നെ ഓർക്കുമ്പോൾ , അത് കൊണ്ട്. നിന്നേ പോലെ സൗന്ദര്യമുള്ള വാക്കുകൾ കൊണ്ട് നിന്നെത്തന്നെ ആരാധിക്കുക ആണെന്ന് മാത്രം വിചാരിച്ചാൽ മതി.
തൽക്കാലം ഇന്നത്തേക്ക് ഉള്ള ചിന്തകളുടെ വേലിയേറ്റം ഇവിടെ അവസാനിപ്പിക്കാം. നീയും നിദ്രയുടെ മടിയിൽ കിടക്കുക ആയിരിക്കാം. എനിക്ക് അറിയില്ല കാരണം ഞാൻ ലഹരിയിൽ ആണല്ലോ എന്നും നിന്നെ ഓർത്ത്. അത്രയൊന്നും ശ്രദ്ധ കൊടുക്കാറില്ല ഒന്നിനും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ