പല വഴികൾ..
ജീവിതം ഒരു യാത്ര ആണ്. ഒരൊറ്റ വഴി അറിയാതെ , പല വഴികൾ തേടി കണ്ടെത്തി അവയിൽ കൂടി യാത്ര ചെയ്തു സ്വയം മനസ്സിലാക്കുന്ന ഒരു പ്രത്യേക യാത്ര. നമ്മൾ വഴി ചോദിക്കുന്നവർ ആയിരിക്കാം ചിലപ്പോൾ നമ്മെ കാത്തിരിക്കുന്നുണ്ടായിരുന്നവർ. അവർക്ക് വേണ്ടി മാത്രം ആയിരിക്കാം ആ വഴി വരേണ്ടി വന്നത്.
കുറുക്കു വഴിയിൽ കൂടി പോയാൽ ലക്ഷ്യം വേഗം നേടാം എന്ന് പലരും ഉപദേശിച്ചേക്കാം. പക്ഷെ , അങ്ങനെ പോയാൽ ചിലപ്പോൾ ജീവിതം മറ്റൊന്ന് ആയേനെ എന്ന് ആയിരിക്കാം. നമുക്ക് സമ്മാനങ്ങൾ നൽകുന്നു ചിലർ , ചിലർ കുപ്പി ചില്ലു കാലിൽ തറപ്പിച്ച് മുന്നോട്ട് നയിക്കുന്നു. സന്തോഷവും നന്ദിയും വേദനയും എല്ലാം പേറി അടുത്ത യാത്ര തുടങ്ങുന്നു. വീണ്ടും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി. പ്രതീക്ഷയുടെ പുൽ തുരുത്തുകൾ തേടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ