കോടീശ്വരൻ..

 


കോടികൾ കൈയ്യിൽ ഉള്ള കോടീശ്വരൻ. മരണം വന്നാൽ തിരികെ പോകുവാൻ ഒരു കോടി മുണ്ട് മാത്രം ഉണ്ടാകും എന്ന് എനിക്ക് അറിയാം. എങ്കിലും കുറെ കാലം കൂടി ഇങ്ങനെ ജീവിച്ച് പോകണമല്ലോ അത് കൊണ്ട് ജീവിക്കുന്നു എന്ന് മാത്രം. 

എൻ്റെ സമ്പാദ്യം നിന്നോടുള്ള ഇഷ്ടം മാത്രം ആണ്. ബാക്കി സൗകര്യങ്ങൾ ഒക്കെ എൻ്റെ ചുറ്റിനും ഉണ്ട് എന്ന് മാത്രം. തിരക്കിൻ്റെ ഇടയ്ക്കും മനസ്സിൻ്റെ കോണിൽ നിൻ്റെ ചിത്രം പൊടി പിടിക്കാതെ ഇന്നും സൂക്ഷിച്ച് വെക്കുന്നു. 

കാണാത്ത രാജ്യങ്ങൾ ഇല്ല , അനുഭവിക്കാത്ത സൗകര്യങ്ങൾ ഇല്ല. എന്നാലും നിന്നോട് മാത്രമേ എനിക്ക് ആഗ്രഹം തോന്നിയിട്ടുള്ളൂ എന്നും. നീ വേണം എൻ്റെ കൂടെ ജീവിത കാലം എന്നും ഇല്ല , നീ ലോകത്തിൽ ഉണ്ട് എന്നത് തന്നെ സന്തോഷം , സമാധാനം. 

ഞാൻ തിരക്കുകളെ വിളിച്ച് കൂട്ടി കൂടെ പൊറുപ്പിക്കുകയാണ്, അങ്ങനെ ആകുമ്പോൾ നീ അടുത്തില്ല എന്ന് ഓർമ്മ വരില്ലല്ലോ.. ഈ തിരക്കുകൾ എൻ്റെ സുഹൃത്തുക്കൾ ആണ്, എൻ്റെ  എല്ലാ യാത്രകളിലും എൻ്റെ കൂടെ ഉള്ള ഒരു കൂട്ട്. 

അടുത്ത യാത്ര നിൻ്റെ നാട്ടിലേക്ക് ആണ് , തിരക്ക് ഉണ്ട് കൂടെ , പക്ഷെ , തിരക്കിലും നിൻ്റെ മുഖം എന്നിൽ തെളിയും. കണ്ണുകൾ അടച്ച് നിന്നെ ഓർക്കും , വീണ്ടും വണ്ടിയുടെ വേഗത കൂട്ടും , ജീവിതത്തിൻ്റെയും.  

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌