ശിവൻ...
രാത്രിയുടെ , അന്ത്യത്തിൻ്റെ കാവൽക്കാരൻ. പ്രവർത്തനം നിലയ്ക്കാത്തവൻ. സദാ നില നിൽക്കുന്നവൻ. അവന് അത് കൊണ്ട് തന്നെ മരണം അല്ലെങ്കിൽ അന്ത്യം ഇല്ല.
ഓംകാരം കൊണ്ട് ലോകം മുഴുവൻ വ്യാപിക്കുന്നവൻ. പ്രാണൻ എന്ന വായുവിനെ നില നിർത്തുന്നതിന് കാരകൻ. മംഗളം ഉണ്ടാക്കുന്നവൻ. ശാന്തനായവൻ.
പ്രപഞ്ചത്തിൻ്റെ ഗൃഹ നാഥൻ. അത് കൊണ്ട് പിതാവിനെ പോലെ പരിപാലിക്കുന്നവൻ. നൈർമല്യം ഉള്ളവൻ. കോപവും സ്നേഹവും ഒരു പോലെ പ്രകടിപ്പിക്കുന്നവൻ. കാരണം ഉള്ളത് ഉള്ളത് പോലെ ഉള്ളിൽ നിന്ന് തെളിക്കുന്നവൻ ശിവൻ.
ജപം കൊണ്ട് ധ്യാനത്തിൽ മുഴുകി ഇരിക്കുന്നവൻ. ജലം കൊണ്ട് സന്തുഷ്ടനാകുന്നവൻ.
ഘോര സങ്കടത്തിൽ നിന്ന് മുക്തി നൽകുന്നവൻ. അഘോരി ശിവൻ.
നാദം കൊണ്ട് താളം തീർക്കുന്നവൻ. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവൻ. സമയവും സംയമവും ഓർമ്മിപ്പിക്കുന്ന യമനേക്കാൾ കഴിവുള്ളവൻ. മൃത്യുഞ്ജയൻ ശിവൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ