കടുവ..
വേട്ട തുടങ്ങുവാൻ നേരവും കാലവും നോക്കി , ശ്രദ്ധ മുഴുവനും സമർപ്പിച്ച് ഒരു തരം ധ്യാനത്തിൽ മുഴുകി ഇരുന്നവൻ , കടുവ.
അവൻ്റെ കാലടികൾ അധികം നിലത്ത് പതിപ്പിച്ചില്ല, പക്ഷെ , പതുങ്ങി ഇരുന്നു അവൻ , കാരണം അവൻ്റെ ഇരിപ്പിടം അവൻ്റേത് മാത്രം ആയി തീരും എന്ന് അവന് അറിയാം.
അവനു ധൃതി ഇല്ല , വിജയിക്കാൻ. അവനു പരാജയം ഇല്ല എന്ന് നേരത്തെ അവൻ മനസ്സിൽ പറഞ്ഞുറപ്പിച്ചിരുന്നു. ഇരയെ നിരീക്ഷിച്ച് മനസ്സിലാക്കുക മാത്രം ആയിരുന്നു ലക്ഷ്യം. ഒപ്പം ഉണ്ടായിരുന്നവർ ഏറെ ദൂരം മുന്നോട്ട് എന്തൊക്കെയോ തേടി പോയി. ഒടുവിൽ ക്ഷീണിച്ച് കിടന്നു പോയി. അവൻ ഓട്ടം തുടങ്ങിയില്ല , ആ നേരം കൊണ്ട് തൻ്റെ ഊർജ്ജം അവൻ വർധിപ്പിച്ചു.
ഓങ്ങി വെച്ചിരുന്ന കരുക്കൾ ഒന്നൊന്നായി നീക്കി, ഇരയെ കൈപ്പിടിയിൽ ഒതുക്കി അവൻ വേഗത്തിൽ കുതിച്ചു. അത്രയും കാലം ഇന്ദ്രിയങ്ങളെ അടക്കി വെച്ചത് അന്നത്തെ താണ്ടവത്തിന് വേണ്ടി മാത്രം ആയിരുന്നു. ഭയമുള്ളവൻ അല്ലായിരുന്നു , ഭയത്തെ മറ്റുള്ളവരിൽ ജനിപ്പിക്കുന്നവൻ ആയിരുന്നു കടുവ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ