ഗുരുവും ശിഷ്യനും.
ഗുരു , അയാൾക്ക് സ്വന്തം ചിന്തകളിൽ വിശ്വാസം ഉണ്ടായിരുന്നു. ശിഷ്യൻ , അയാൾക്ക് ഗുരുവിൻ്റെ ചിന്തകളിൽ വിശ്വാസം ഉണ്ടായിരുന്നു.
ഗുരു ശിഷ്യൻ്റെ ചിന്തകളെ ലഘു ആക്കി. മനസ്സിനെ ശാന്തമാക്കി. ജീവിക്കുവാൻ ഉദ്ദീപനം നൽകി. സ്വയം പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ചു.
ഗുരു നൽകുവാൻ ഒരുക്കം ആയിരുന്നു. ശിഷ്യൻ സ്വീകരിക്കുവാനും. അങ്ങനെ ജ്ഞാനത്തിൻ്റെ വൃത്തം പൂർണ്ണമായി.
ഗുരുവിൻ്റെ പാദങ്ങൾ നേർവഴിയിൽ നടന്നപ്പോൾ , ശിഷ്യന് നേർവഴി കാട്ടിയത് ആ പാദ മുദ്രകൾ ആയിരുന്നു.
ഗുരുവിൻ്റെ വാക്കുകൾ ആശ്വാസം ആയി , ആനന്ദം ആയി ശിഷ്യൻ മനസ്സാ സ്വീകരിച്ചു. പിന്നീട് ശിഷ്യനും ഗുരു ആയി. മറ്റൊരു തലമുറയെ നയിക്കുവാൻ , ജ്ഞാന ദീപ്തി ജ്വലിപ്പിച്ചു കൊണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ